കേരളത്തിന്റെ സംസ്ഥാന ഫലമായി ചക്ക

കേരളത്തിന്റെ സംസ്ഥാന ഫലമായി ചക്ക

ചക്ക ഇനി കേരളത്തിന്റെ സംസ്ഥാന ഫലം. സംസ്ഥാന പക്ഷി, സംസ്ഥാന പൂവ് എന്നിവയ്‌ക്കെല്ലാം ഒടുവിലാണ് ചക്കയ്ക്ക് കേരളത്തിന്റെ് സംസ്ഥാന ഫലമെന്ന പേരു ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് 21 ന് നടത്തുന്ന കാര്‍ഷിക വകുപ്പിന്റെ പരിപാടിയില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

കേരള ജാക്ക്ഫ്രൂട്ട് എന്ന പേരില്‍ ഇന്ത്യക്ക് അകത്തും പുറത്തും കാര്യമായ പ്രചാരണം നല്‍കി മാര്‍ക്കറ്റ് നേടാനാണ് സര്‍ക്കാര്‍ ആലോചിച്ചു വരുന്നത്. ചക്കയുടെ പോഷകഗുണത്തെ എടുത്തു കാണിച്ചും ജൈവ രീതിയെ പ്രചരിപ്പിച്ചും ലാഭമുണ്ടാക്കാന്‍ കഴിയുമെന്നത് കര്‍ഷകര്‍ക്ക് ഗുണകരമാകും. ചക്കയ്ക്കും ചക്ക അനുബന്ധ ഉത്പ്പന്നങ്ങള്‍ക്കും പ്രചാരം നല്‍കി ഉത്പാദനം കൂട്ടാനാണ് ഇപ്പോഴത്തെ ഉദ്ദേശമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. 15,000 കോടി രൂപയുടെ വിറ്റു വരവാണ് ഇതോടുകൂടെ കേരളത്തിന് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓരോ വര്‍ഷവും ചക്കമേളകള്‍ നടത്തും. ചക്ക ഉത്പ്പന്നങ്ങളെക്കുറിച്ച് കൂടുതല്‍ പഠനം നടത്തുന്നതിനായി വയനാട് അമ്പലവയലില്‍ റിസര്‍ച്ച് സെന്റര്‍ തുറന്നിട്ടുണ്ട്.

 

Comments

comments

Categories: More