ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: മനസാക്ഷി വോട്ട് ലക്ഷ്യമിട്ട് ബിജെപി പ്രതിനിധി മാണിയെ സന്ദര്‍ശിച്ചു

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: മനസാക്ഷി വോട്ട് ലക്ഷ്യമിട്ട് ബിജെപി പ്രതിനിധി മാണിയെ സന്ദര്‍ശിച്ചു

കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ ലഭിക്കുന്നതിന് ബിജെപി നിര്‍വാഹകസമിതി അംഗം പികെ കൃഷണദാസ് കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുമായി ഒന്നര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച നടത്തി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലും രാജ്യസഭാ തിരഞ്ഞടുപ്പിലും സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി യോഗം നാളെ ചേരാനിരിക്കെയാണ് പികെ കൃഷ്ണദാസിന്റെ സന്ദര്‍ശനം. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ആവശ്യമായതിനാലാണ് കെഎം മാണിയെ നേരില്‍ക്കണ്ടതെന്ന് സന്ദര്‍ശനത്തിന് ശേഷം പികെ കൃഷ്ണദാസ് പ്രതികരിച്ചു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞടുപ്പില്‍ അണികളോട് മനസാക്ഷി വോട്ട് രേഖപ്പെടുത്താനാണ് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ആവശ്യപ്പെടുകയെന്നാണ് സൂചന. യുഡിഎഫ്, എല്‍ഡിഎഫ് പാര്‍ട്ടികള്‍ക്ക് പ്രത്യക്ഷത്തില്‍ പിന്തുണ നല്‍കാതെയുള്ള നിലപാട് സ്വീകരിക്കാനാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

Comments

comments

Categories: Politics, Slider