വാട്‌സാപ്പ് വഴി പണമടയ്ക്കാനുള്ള സൗകര്യവുമായി ആക്‌സിസ് ബാങ്ക്

വാട്‌സാപ്പ് വഴി പണമടയ്ക്കാനുള്ള സൗകര്യവുമായി ആക്‌സിസ് ബാങ്ക്

ബെംഗളുരു: വാട്‌സാപ്പ് വഴി പണമടയ്ക്കുന്നതിനുള്ള നൂതന പദ്ധതിയുമായി ആക്‌സിസ് ബാങ്ക്. ഈ സൗകര്യം ആരംഭിക്കുന്നതോടെ യു.പി.ഐ വഴി പണമടയ്ക്കുന്ന സൗകര്യമുള്ള രാജ്യത്തെ ആദ്യ ബാങ്കാവും ആക്‌സിസ് ബാങ്ക്.

അടുത്ത മാസത്തോടെ തന്നെ സൗകര്യം ആരംഭിക്കുമെന്നാണ് ബാങ്ക് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ ചുറ്റുപാടുകള്‍ നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആക്‌സിസ് ബാങ്ക് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ രാജീവ് ആനന്ദ് അറിയിച്ചു. ഗൂഗിളുമായും ഓല, യൂബര്‍ കാബുകളുമായും പണമടയ്ക്കാനാവുന്ന പദ്ധതികളാണ് മുന്നിലുള്ളതെന്നും അറിയിച്ചു

Comments

comments

Categories: Trending