വിറ്റാമിന്‍ K യുടെ പ്രാധാന്യമെന്ത്

വിറ്റാമിന്‍ K യുടെ പ്രാധാന്യമെന്ത്

ശരീരത്തിന് ഏറ്റവും അനിവാര്യമായ വിറ്റാമിന്‍ ആണ് ‘വിറ്റാമിന്‍ K’ ്. പേശികളെ സംബന്ധിക്കുന്ന എല്ലാതരം പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ ഈ വിറ്റാമിന്‍ സഹായിക്കുന്നു. രണ്ടു തരത്തിലാണ് പ്രധാനമായും വിറ്റാമിന്‍ K ഉള്ളത്, വിറ്റാമിന്‍ K1 വിറ്റാമിന്‍ K2. പച്ചക്കറികളില്‍ നിന്നും ഇലകളില്‍ നിന്നുമായി കിട്ടുന്നത് K 1 ഉം മുട്ട, മത്സ്യം, മാംസ്യം പോലുള്ളവയില്‍ നിന്നു കിട്ടുന്നത് K2 ഉം ആണ്. രണ്ടും വ്യത്യസ്ത ഗുണങ്ങളാണ് ശരീരത്തില്‍ ഉണ്ടാക്കുന്നത്. വിറ്റാമിന്‍ K2 കാത്സ്യത്തിന്റെ അളവ് ശരീരത്തില്‍ കൂട്ടുന്നു. വിറ്റാമിന്‍ K യില്‍ തന്നെ K 2 ആണ് ശരീരത്തിന് കൂടുതല്‍ ആവശ്യമായ വിറ്റാമിന്‍. രക്ത സമ്മര്‍ദ്ദം, പ്രമേഹം, വൃക്ക സംബന്ധമായ രോഗങ്ങള്‍ ഉള്ളവരില്‍ വിറ്റാമിന്‍ K2 യുടെ അളവ് തീരെ കുറവായിരിക്കും.

ശരീരത്തില്‍ ഏതൊക്കെ തരത്തിലാണ് വിറ്റാമിന്‍ K പ്രവര്‍ത്തിക്കുന്നത്.

 • പ്രായമാകുന്നതിനനുസരിച്ച് പേശികളിലും അസ്ഥികളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ വിറ്റാമിന്‍ K സഹായിക്കുന്നു.
 • ചര്‍മ്മത്തെ സംരംക്ഷിച്ച് നിര്‍ത്തുന്നു. ശരീരത്തിലെ ചുളിവുകള്‍ തടയുന്നു.
 • മുറുവകളും മറ്റും പെട്ടന്ന് ഉണങ്ങാന്‍ സഹായിക്കുന്നു.
 • സ്ത്രീകളിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ആവശ്യമാണ്.
 • സിരകള്‍ക്ക് ഉത്തേജനം നല്‍കാന്‍ ഇത് സഹായിക്കുന്നുണ്ട്.

 

വിറ്റാമിന്‍ K2 അടങ്ങിയ ഭക്ഷണങ്ങള്‍.

 • മുട്ടയുടെ മഞ്ഞ.
 • ചീസുകള്‍.
 • വെണ്ണ.
 • കോഴിയുടെ കരള്‍.
 • കോഴിയുടെ നെഞ്ചിലെ ഭാഗം.
 • മറ്റ് ഇറച്ചികള്‍

 

Comments

comments

Categories: Health, Life, Women