റഷ്യന്‍ ലോകകപ്പില്‍ വിഎആര്‍ സംവിധാനം ഉപയോഗിക്കും

റഷ്യന്‍ ലോകകപ്പില്‍ വിഎആര്‍ സംവിധാനം ഉപയോഗിക്കും

മോസ്‌കോ: ജൂണ്‍ മാസത്തില്‍ നടക്കാനിരിക്കുന്ന റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ വീഡിയോ അസിസ്റ്റന്റ് റഫറി (വിഎആര്‍) സംവിധാനം ഫിഫ ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ട്. കളിക്കളത്തില്‍ റഫറിയിംഗ് ചെയ്യുന്നവര്‍ക്ക് സംഭവിക്കുന്ന പിഴവുകള്‍ വീഡിയോ പരിശോധനയിലൂടെ തിരുത്തുന്നതിനായാണ് വിഎആര്‍ സിസ്റ്റം നടപ്പിലാക്കാനൊരുങ്ങുന്നത്. ഫുട്‌ബോളിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകില്ലെങ്കിലും റഫറിമാരുടെ പിഴവുകള്‍ തിരുത്താന്‍ ഈ സംവിധാനം ഗുണകരമായേക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അറിയിച്ചു. ജര്‍മന്‍ ബുന്ദസ് ലിഗ, ഇറ്റാലിയന്‍ സീരി എ ലീഗ് മത്സരങ്ങളില്‍ വീഡിയോ റഫറിയിംഗ് സംവിധാനം നിലവില്‍ ഉപയോഗിക്കുന്നുണ്ട്. അതേസമയം, വീഡിയോ റഫറിയിംഗ് മത്സരത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുമെന്ന വാദവുമായി ഇതിനോടകം ചില വിമര്‍ശകര്‍ രംഗത്തെത്തിയിട്ടുണ്ട്.

Comments

comments

Categories: Sports