ഇവ ഓര്‍ത്തു വെയ്ക്കൂ.. സമയമില്ലെന്ന പരാതി മാറ്റാം

ഇവ ഓര്‍ത്തു വെയ്ക്കൂ.. സമയമില്ലെന്ന പരാതി മാറ്റാം

ഒരു ദിവസം ഒന്നിനും സമയം കിട്ടുന്നില്ലെന്ന് പരാതിപ്പെടുന്നയാളാണോ നിങ്ങള്‍? നമ്മുടെയെല്ലാം പ്രഭാതം തുടങ്ങുന്നതു തന്നെ ആ ദിവസം എന്തെല്ലാം ചെയ്തു തീര്‍ക്കണമെന്ന ചിന്തകളോടെയാണ്. എന്നാല്‍ പ്രധാനപ്പെട്ട പല കാര്യങ്ങളും ചെയ്യാനും സമയം തികയില്ല.

ഓര്‍ത്തു നോക്കൂ. എല്ലാവര്‍ക്കും ലഭിക്കുന്നത് ഒരേ സമയമാണ്. അതെങ്ങനെ വിനിയോഗിക്കുന്നുവെന്നതിലാണ് കാര്യം. എത്രമാത്രം കാര്യങ്ങള്‍ ചെയ്തുവെന്നതില്ല, പ്രധാനപ്പെട്ട എന്തെല്ലാം ചെയ്തുതീര്‍ത്തുവെന്നതിലാണ് കാര്യം.

സമയം എങ്ങനെ ക്രമീകരിക്കാം..?

സമയക്രമീകരണത്തെ കുറിച്ച് നേരത്തേകൂട്ടിയുള്ള എല്ലാ കണക്കുകൂട്ടലുകളും മാറ്റിവെച്ച് നിങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയും തരുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുക. ചുരുങ്ങിയ സമയത്തിനുള്ളില്‍ വേഗത്തില്‍ ചെയ്തു തീര്‍ക്കാവുന്ന ജോലികള്‍ നേരത്തെ ചെയ്തു തീര്‍ക്കുക. നമ്മുടെ സമയത്തിന് നാം തന്നെ വിലയിട്ടാല്‍ എവിടെയെല്ലാമാണ് സമയം പാഴാക്കുന്നതെന്ന് കണ്ടെത്താനാവും.

എങ്ങനെ ചെയ്യണം ?

എല്ലാം ദിവസത്തേയും പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്ത് പരാജയങ്ങളെ എങ്ങനെ വിജയമാക്കി മാറ്റാമെന്ന് കണ്ടെത്തുക. മടുപ്പ് അനുഭവപ്പെടുമ്പോള്‍ നമുക്ക് സന്തോഷം ഉണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നത് നിരാശയകറ്റും.

സ്വന്തമായൊരു ക്രമീകരണം ഉണ്ടാക്കാം

എന്തെല്ലാം ചെയ്യണമെന്നതിനെപ്പറ്റി സ്വയമൊരു ആശയമുണ്ടായിരിക്കുന്നത് നല്ലതാണ്. പലപ്പോഴും സമയവും ഊര്‍ജജവും നഷ്ടപ്പെടുത്തി മറ്റ് കാര്യങ്ങളിലേക്ക് പോകുന്നത് തടയാന്‍ ഇത് പ്രയോജനപ്പെടും.

 

 

Comments

comments

Categories: FK News