ഇറാന്‍ നേതാവിനെ ഹിറ്റ്‌ലറോട് ഉപമിച്ച് സൗദി കിരീടാവകാശി

ഇറാന്‍ നേതാവിനെ ഹിറ്റ്‌ലറോട് ഉപമിച്ച് സൗദി കിരീടാവകാശി

ഇറാന്റെ ആണവ ഭീഷണി നിലനിന്നാല്‍ സൗദിയും ആണവായുധം നിര്‍മിക്കുമെന്ന് എംബിഎസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അറബ് ലോകത്തിന്റെ പുതിയ നായകന്‍ പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍

റിയാദ്: ഇറാനെതിരെ ആഞ്ഞടിച്ച് സൗദി കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ (എംബിഎസ്). ഇറാന് ആണവായുധം ലഭിച്ചെന്ന് ഉറപ്പായാല്‍ സൗദിയും ആണവായുധം നേടുമെന്ന് അമേരിക്കന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ തുറന്നടിച്ചു. അണുബോംബ് സ്വന്തമാക്കണമെന്ന് സൗദി ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്നാല്‍ സംശയത്തിന് ഇട നല്‍കാതെ ഒരു കാര്യം കൂടി പറയുന്നു. ഇറാന്‍ ആണവായുധം വികസിപ്പിച്ചാല്‍, ഏറ്റവും വേഗത്തില്‍ സൗദിയും അത് വികസിപ്പിച്ചിരിക്കും-എംബിഎസ് നയം വ്യക്തമാക്കി.

ഇറാന്റെ പരമോന്നത നേതാവ് അയൊത്തൊള്ള അലി ഖമേനിയെ പുതിയ ഹിറ്റ്‌ലര്‍ എന്നാണ് സൗദിയുടെ അതിശക്തനായ കിരീടാവകാശി വിശേഷിപ്പിച്ചത്. അറബ് ലോകത്ത് സ്വന്തം പദ്ധതി നടപ്പാക്കാനാണ് അയാള്‍ ശ്രമിക്കുന്നത്. മറ്റ് രാജ്യങ്ങളിലേക്ക് ഹിറ്റ്‌ലര്‍ കടന്നു കയറാന്‍ ശ്രമിച്ചതുപോലെ തന്നെ-എംബിഎസ് പറഞ്ഞു.

ഹിറ്റ്‌ലര്‍ തനിസ്വരൂപം പുറത്തെടുക്കുന്നതുവരെ അയാള്‍ ലോകത്തിന് എത്രമാത്രം ഭീഷണിയാണെന്ന് യൂറോപ്പിലേത് അടക്കമുള്ള രാജ്യങ്ങള്‍ക്ക് മനസിലായില്ല. അങ്ങനൊന്ന് അറബ് ലോകത്ത് സംഭഴിക്കാന്‍ ഞാന്‍ അനുവദിക്കില്ല-ഉദാരവല്‍ക്കരണത്തില്‍ അധിഷ്ഠിതമായി പുതിയ സാമൂഹ്യ, സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെ സൗദിയെ മാറ്റിമറിക്കുന്ന എംബിഎസ് പറഞ്ഞു.

എണ്ണയില്‍ നിന്ന് ആണോവര്‍ജ്ജത്തിലേക്ക് മാറുമെന്ന് സൗദി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വേണമെങ്കില്‍ ആണവായുധം വികസിപ്പിക്കാനും തങ്ങള്‍ മടിക്കില്ലെന്ന് എംബിഎസ് വ്യക്തമാക്കിയിരിക്കുന്നത്. എണ്ണയുഗത്തില്‍ നിന്നുള്ള പുറത്തുകടക്കലിനാണ് ആണവോര്‍ജ്ജം എന്നാണ് സൗദി പറയുന്നതെങ്കിലും അതിന്റെ സൈനിക ലക്ഷ്യങ്ങള്‍ എഴുതിത്തള്ളാനാകില്ലെന്ന വിമര്‍ശനങ്ങളും വന്നിരുന്നു.

ഇറാന്റെ ഭീഷണി ഒഴിവാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന ഉറച്ച നിലപാടാണ് സൗദി കിരീടാവകാശിയുടേത്. ഖത്തറിനെ ഒറ്റപ്പെടുത്തിയതിന് വരെ കാരണമതാണ്. ഇറാന്റെ പ്രധാന ശത്രുരാഷ്ട്രമായ ഇസ്രയേലുമായി വരെ സഹകരിക്കാന്‍ പ്രിന്‍സ് മൊഹമ്മദ് തയാറാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു

ഇറാന്റെ അപകടകരമായ ആണവ പദ്ധതികള്‍ക്ക് തടയിടാനായിരുന്നു 2015ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ആണവ കരാര്‍ പ്രാബല്യത്തിലായത്. എന്നാല്‍ ആണവകരാറില്‍ നിന്ന് പുറകോട്ട് പോകുമെന്നാണ് ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട്. ഇറാന്റെ ഭീഷണി ഒഴിവാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന ഉറച്ച നിലപാടാണ് സൗദി കിരീടാവകാശിയുടേത്. ഖത്തറിനെ ഒറ്റപ്പെടുത്തിയതിന് വരെ കാരണമതാണ്. ഇറാന്റെ പ്രധാന ശത്രുരാഷ്ട്രമായ ഇസ്രയേലുമായി വരെ സഹകരിക്കാന്‍ പ്രിന്‍സ് മൊഹമ്മദ് തയാറാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ജൂതരാഷ്ട്രമായ ഇസ്രയേലിനെ ഇതുവരെ പ്രധാനപ്പെട്ട അറബ് രാജ്യങ്ങളൊന്നും തന്നെ അംഗീകരിച്ചിട്ടില്ല. ആ സാഹചര്യത്തിലാണ് ഇറാനെ പാഠം പഠിപ്പിക്കാന്‍ അവര്‍ ഏറ്റവുമധികം ഭയപ്പെടുന്ന ഇസ്രയേലുമായുള്ള സഹകരണം വരെ സൗദിയുടെ നേതൃത്വം ചിന്തിച്ചത്. ഇത് തുറന്ന് പറയാന്‍ ഇതുവരെ സൗദി തയാറായിട്ടില്ല. ഇസ്രയേലിലേക്ക് പോകുന്ന എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ക്ക് വ്യോമപാത തുറന്നുകൊടുക്കാന്‍ സൗദി അടുത്തിടെ തയാറായതിനെയും പലരും കാണുന്നത് പ്രിന്‍സ് മൊഹമ്മദിന്റെ ചടുലവും വ്യത്യസ്തവുമായ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ്.

Comments

comments

Categories: Arabia

Related Articles