ഗായക സംഘത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് : പ്രശസ്ത പഞ്ചാബി ഗായകന്‍ ദലേര്‍ മെഹന്ദിക്ക് 2 വര്‍ഷത്തെ തടവ് ശിക്ഷ

ഗായക സംഘത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് : പ്രശസ്ത പഞ്ചാബി ഗായകന്‍ ദലേര്‍ മെഹന്ദിക്ക് 2 വര്‍ഷത്തെ തടവ് ശിക്ഷ

ന്യൂഡെല്‍ഹി : തൊണ്ണൂറുകളിലെ ഹിറ്റ് പഞ്ചാബി പോപ്പ് ഗായകന്‍ ദലേര്‍ മെഹന്ദിയെ മനുഷ്യക്കടത്ത് കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ദലേര്‍ മെഹന്ദിയും മരിച്ചു പോയ സഹോദരന്‍ ശംശേറും അടക്കമുള്ളവര്‍ 2003ലെ മനുഷ്യക്കടത്ത് കേസില്‍ പ്രതികളാണെന്ന് പട്യാല കോടതി കണ്ടെത്തിയിരുന്നു. ഗായക സംഘത്തിലെ അംഗങ്ങളെന്ന വ്യാജേനയാണ് ആള്‍ക്കാരെ ദലേര്‍ മെഹന്ദിയും സംഘവും വിദേശത്തേക്ക് കടത്തിയത്. ഒരു കോടി രൂപ വരെയാണ് ഇതിനായി കൈപ്പറ്റിയിരുന്നതെന്നാണ് വഞ്ചിക്കപ്പെട്ടവരുടെ ആരോപണം.

1998ലും 1999ലും രണ്ട് ഗായക സംഘങ്ങളെയും നയിച്ച് ദലേര്‍ മെഹന്ദി അമേരിക്കക്ക് പോകുകയും 10 ആളുകളെ സംഘാഗങ്ങളെന്ന വ്യാജേന കടത്തുകയും ചെയ്തു. 2003ല്‍ കബളിപ്പിക്കപ്പെട്ട ബക്ഷിഷ് സിംഗ് നല്‍കിയ പരാതിയാണ് പ്രശസ്ത ഗായകനെ കുടുക്കിയത്. തൊണ്ണൂറുകളില്‍ ലോകം മുഴുവന്‍ ഹിറ്റായ ‘ബോലോ തരതര’ പോലെയുള്ള പഞ്ചാബി ഗാനങ്ങളിലൂടെ ഏറെ ആരാധകരുള്ള ഗായകനാണ് ദലേര്‍ മെഹന്ദി. ഇപ്പോഴത്തെ പ്രമുഖ പോപ്പ് ഗായകന്‍ മിക്കാ സിംഗ് ദലേറിന്റെ അനുജനാണ്.

 

Comments

comments

Categories: FK News, Slider, Trending