ജോലി കാര്യക്ഷമത ഉയര്‍ത്താന്‍ പിസ്സ പ്രചോദനമാകുന്നുവെന്ന് പഠനം

ജോലി കാര്യക്ഷമത ഉയര്‍ത്താന്‍ പിസ്സ പ്രചോദനമാകുന്നുവെന്ന് പഠനം

ജറുസലേം: ജോലി കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ പണത്തേക്കാളുപരി പിസ്സ പ്രചോദനമാകുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. സൈക്കോളജിസ്റ്റായ ഡാന്‍ എരിയേരി ‘പയോഫ്: ദ ഹിഡന്‍ ലോജിക് ദാറ്റ് ഷേപ്‌സ് ഔര്‍ മോട്ടിവേഷന്‍’ എന്ന തന്റെ പുസ്തകത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേലിലെ ഇന്റല്‍ സെമികണ്ടക്ടര്‍ ഫാക്ടറിയില്‍ നിന്നുള്ള ജീവനക്കാരെ നാല് വിഭാഗങ്ങളായി തിരിച്ചായിരുന്നു എരിയേലിയുടെ പഠനം. ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ഒരു ഗ്രൂപ്പിന് 30 ഡോളര്‍ ബോണസ് നല്‍കാമെന്നറിയിച്ച എരിയേലി രണ്ടാമത്തെ ഗ്രൂപ്പിന് പിസ്സയും അടുത്ത ടീം അംഗങ്ങള്‍ക്ക് കമ്പനി മേധാവിയുടെപ്രത്യേക പാരിതോഷികവും വാഗ്ദാനം ചെയ്തു. അതേസമയം, ഒരു വിഭാഗത്തിന് ഒന്നും ഓഫര്‍ ചെയ്തതുമില്ല. തുടര്‍ന്ന്, പിസ്സ ലഭിക്കുമെന്നറിഞ്ഞവരില്‍ നിന്നും ആദ്യ ദിനത്തില്‍ തന്നെ 6.7 ശതമാനം ജോലി കാര്യക്ഷമത ഉണ്ടായതായി എരിയേലി കണ്ടെത്തുകയായിരുന്നു.

Comments

comments

Categories: Health