കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം വരുന്നു; സര്‍ക്കാര്‍ ജോലി വേണമെങ്കില്‍ 5 വര്‍ഷം രാജ്യം കാക്കണം; സൈന്യത്തിലെ ഒഴിവുകള്‍ നികത്താനുദ്ദേശിച്ച് സര്‍ക്കാര്‍

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം വരുന്നു; സര്‍ക്കാര്‍ ജോലി വേണമെങ്കില്‍ 5 വര്‍ഷം രാജ്യം കാക്കണം; സൈന്യത്തിലെ ഒഴിവുകള്‍ നികത്താനുദ്ദേശിച്ച് സര്‍ക്കാര്‍

ന്യൂഡെല്‍ഹി : സൈന്യത്തിലെ ഉദ്യോഗസ്ഥ ഒഴിവുകള്‍ സുരക്ഷാ ഭീഷണി തന്നെ ആയി മാറിയിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ജോലിക്കായി മത്സരപ്പരീക്ഷകളിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവരെ 5 വര്‍ഷത്തേക്ക് നിര്‍ബന്ധിത സൈനികസേവനം ചെയ്യിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇക്കാര്യം വേഗത്തിലാക്കണമെന്ന് പാര്‍ലമെന്റിലെ പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിഷയം പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന് (ഡിഒപിടി) വിട്ടിരിക്കുകയാണ് സര്‍ക്കാര്‍. ഡിഒപിടിയാണ് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുക. അതേസമയം കേന്ദ്ര സര്‍ക്കാര്‍ മതിയായ ഗൗരവത്തോടെ വിഷയം ഡിഓപിടിയെ അറിയിച്ചില്ലെന്ന് സ്റ്റാന്‍ഡിംഗ് കമ്മറ്റി പാര്‍ലമെന്റില്‍ വെച്ച റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുമുണ്ട്.

49,932 ഓഫീസര്‍മാരുടെ പോസ്റ്റുകളുളള കരസേനയില്‍ 42,253 പദവികളിലേ നിലവില്‍ ആളുകളുള്ളൂ. 7,679 ഓഫീസര്‍മാരുടെ ഒഴിവാണ് സേനയിലുള്ളത്. 12,15,049 ജെസിഒമാര്‍ വേണ്ടയിടത്ത് 11,94,864 പോസ്റ്റുകളേ നികത്തിയിട്ടുള്ളൂ. ഫലത്തില്‍ 20,185 ഒഴിവുകളാണ് ഈ വിഭാഗത്തിലുള്ളത്. നാവികസേനയില്‍ എണ്ണൂറിലേറെ ഓഫീസര്‍ തസ്തികകളും പതിനാലായിരത്തിലേറെ നാവിക തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു. വ്യോമസേനയില്‍ 209 ഓഫീസര്‍മാരുടെയും പതിനയ്യായിരത്തിലേറെ വ്യോമസൈനികരുടെയും ഒഴിവാണുള്ളത്. നിര്‍ബന്ധിത സൈനിക സേവനത്തിലൂടെ ഈ പോസ്റ്റുകള്‍ നികത്താമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു.

 

Comments

comments

Related Articles