ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന് NABH ന്റെ നേഴ്‌സിങ് എക്‌സലന്‍സ് സര്‍ട്ടിഫിക്കറ്റ്.

ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന് NABH ന്റെ നേഴ്‌സിങ് എക്‌സലന്‍സ് സര്‍ട്ടിഫിക്കറ്റ്.

നേഴ്‌സിങ് രംഗത്തെ മികവിനുള്ള NABH ന്റെ നേഴ്‌സിങ് എക്‌സലന്‍സ് സര്‍ട്ടിഫിക്കറ്റിന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ അര്‍ഹരായി. നേഴ്‌സിങ് കെയര്‍, നേഴ്‌സിങ് റിസോഴ്‌സ് മാനേജ്‌മെന്റ്, എഡ്യുക്കേഷന്‍, കമ്മ്യൂണിക്കേഷന്‍ ആന്റ് ഗൈഡന്‍സ്, മാനേജ്‌മെന്റ് ഓഫ് മെഡിക്കേഷന്‍, എംപവര്‍മെന്റ് ആന്റ് ഗവേണന്‍സ് ഓഫ് നേഴ്‌സിങ് ക്വാളിറ്റി ഇന്‍ഡിക്കേറ്റേഴ്‌സ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രാക്ടീസസ് എന്നിവയില്‍ ഹോസ്പിറ്റല്‍ പുലര്‍ത്തുന്ന അന്താരാഷട്ര നിലവാരം പരിഗണിച്ചാണ് ഈ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

പ്രഫഷണല്‍ നേഴ്‌സിങ് പ്രാക്ടീസിനെ യഥാക്രമം ചിട്ടപ്പെടുത്തി, ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും പ്രമോട്ട് ചെയ്യുകയുമാണ് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് നല്‍കുന്ന നേഴ്‌സിങ് എക്‌സലന്‍സ് സര്‍ട്ടിഫിക്കേഷനിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 2008 മുതല്‍ NABH അക്രഡിറ്റേഷനോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍.
ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ സീനിയര്‍ ഡയറക്ടര്‍ ഡോ ഗായത്രി വ്യാസ് മഹിന്‍ഡ്രൂ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ കെ ജി അലക്‌സാണ്ടറിനു കൈമാറി.

Comments

comments