മുത്തൂറ്റ് ഫിനാന്‍സ് ഗ്ലോബല്‍ ഐഎംഇ ബാങ്കുമായി ധാരണയില്‍

മുത്തൂറ്റ് ഫിനാന്‍സ്  ഗ്ലോബല്‍ ഐഎംഇ ബാങ്കുമായി ധാരണയില്‍

കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പിന്റെ ഫഌഗ് ഷിപ്പ് കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ഇന്ത്യയ്ക്കും നേപ്പാളിനുമിടയിള്ള പണം കൈമാറ്റ സേവനം വിപുലീകരിക്കുന്നതിന് ഗ്ലോബല്‍ ഐഎംഇ ബാങ്കുമായി ധാരണയുണ്ടാക്കി. ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് പണം കൈമാറല്‍ സേവനം ലഭ്യമാക്കിയിട്ടുള്ള ഏക ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് മുത്തൂറ്റ് ഫിനാന്‍സ്.

പണം കൈമാറ്റ ബിസിനസ് നടത്തുന്നതിനായി നേപ്പാള്‍ അധിഷ്ഠിത പ്രഭു ബാങ്കുമായി 2016 സാമ്പത്തിക വര്‍ഷത്തില്‍ മുത്തറ്റ് ഫിനാന്‍സ് ധാരണയുണ്ടാക്കിയിരുന്നു. 469 കോടി രൂപ മൂല്യമുള്ള 2.2 ലക്ഷം ഇടപാടുകളും കമ്പനി നടത്തിയിരുന്നു. ഗ്ലോബല്‍ ഐഎംഇ ബാങ്കുമായുള്ളത് കമ്പനിയുടെ ഈ മേഖലയിലെ രണ്ടാമത്തെ സഹകരണമാണ്.

193 ശാഖകളും 7000-ത്തില്‍ ഏറെ പേ ഔട്ട് കേന്ദ്രങ്ങളും നേപ്പാളിലുള്ള ഗ്ലോബല്‍ ഐഎംഇ ബാങ്കുമായുള്ള സഹകരണം തല്‍സമയം തന്നെയുള്ള പണം കൈമാറ്റം കൂടുതല്‍ സുഗമമാക്കാന്‍ സഹായിക്കും. 200 രൂപയെന്ന വളരെ കുറഞ്ഞ തുകയോടെ നേപ്പാളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് മുത്തൂറ്റ് ഫിനാന്‍സിന്റെ 4600 ശാഖകളില്‍ നിന്ന് ഇന്ത്യയില്‍ ബാങ്ക് എക്കൗണ്ട് തുടങ്ങാതെ തന്നെ നേപ്പാളിലെ തങ്ങളുടെ കുടുംബത്തിന് പണം അയക്കാനാവും. ഇന്ത്യയിലെ ആര്‍ബില്‍ ബാങ്ക് നേപ്പാളിലെ ഗ്ലോബല്‍ ഐഎംഇ ബാങ്ക് എന്നിവയാവും ഇന്ത്യയ്ക്കും നേപ്പാളിനും ഇടയിലെ പണമടക്കല്‍ സേവനത്തിനു സഹായം ലഭ്യമാക്കുന്ന ബാങ്കിംഗ് സഹകാരികള്‍.

പണമയക്കല്‍ സേവനത്തിന്റെ കൊച്ചിയില്‍ നടത്തിയ അവതരണ ചടങ്ങില്‍ മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ചീഫ് ജനറല്‍ മാനേജര്‍ കെ ആര്‍ ബിജിമോന്‍, ഐഎംഇ ലിമിറ്റഡിന്റെ ഇന്‍ കണ്‍ട്രി ബിസിനസ് കണ്‍സള്‍ട്ടന്റ് ഗൗതം നൈതാനി, ബിസിനസ് ഡെവലപ്‌മെന്‍് മേധാവി സുഭാഷ് തമാങ്, മുത്തൂറ്റ് ഫിനാന്‍സ് സീനിയര്‍ മാനേജര്‍ ജയ്ദീപ് മേനോന്‍ ഇരു കമ്പനികളുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജനങ്ങളുടെ ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ പ്രവര്‍ത്തന മേഖല കൂടുതല്‍ വിപുലീകരിക്കുന്നതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് ഈ സേവനം പുറത്തിറക്കുന്ന അവസരത്തില്‍ സംസാരിക്കവെ മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. തങ്ങളുടെ രണ്ടു സഹകരണങ്ങളും വഴി നേപ്പാളില്‍ 12,000 പണം നല്‍കല്‍ കേന്ദ്രങ്ങളാവും ലഭ്യമാക്കുക. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പണം സ്വീകരിക്കുന്നതിന് വളരെ വലിയ സൗകര്യമാകും ഇതിലൂടെ ലഭിക്കുക എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്കും നേപ്പാളിനുമിടയിലെ പണമയക്കല്‍ രംഗത്തെ മറ്റൊരു നാഴികക്കല്ലാണ് മുത്തൂറ്റ് ഫിനാന്‍സുമായുള്ള സഹകരണമെന്ന് ഐഎംഇ ബിസിനസ് ഡെവലപ്‌മെന്റ് മേധാവി സുഭാഷ് തമാങ് പറഞ്ഞു. വിശ്വസനീയവും സുരക്ഷിതവുമായ പണം കൈമാറ്റ സംവിധാനമാണ് ഈ സഹകരണത്തിലൂടെ ലഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Banking