വെളിച്ചം വിഷാദ രോഗത്തിന് കാണമാകുന്നു

വെളിച്ചം വിഷാദ രോഗത്തിന് കാണമാകുന്നു

ഗവേഷകരുടെ കണ്ടുപിടിത്ത പ്രകാരം രാത്രിയിലെ വെളിച്ചം വിഷാദ രോഗത്തിന് വഴിതെളിക്കുന്നതായി പറയുന്നു. രാത്രി മുറികളില്‍ ഉണ്ടാകുന്ന നേരിയ വെളിച്ചം പോലും വിഷാദ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാവുന്നുണ്ടെന്ന് മുന്‍കാല പഠനങ്ങളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്.

രാത്രി ഉറങ്ങുന്ന സമയത്ത് മുറിയിലെ കര്‍ട്ടന്റെ ഇടയിലൂടെ വരുന്ന വെളിച്ചവും സ്മാര്‍ട്ട് ഫോണുകളില്‍ നിന്നുള്ള വെളിച്ചവും ഒരാളിന്റെ മാനസിക നിലയില്‍ തന്നെ മാറ്റങ്ങള്‍ വരുത്തുന്നു.863 ആളുകളില്‍ രണ്ടു വര്‍ഷങ്ങളായി പഠനം നടത്തിയതിന്റെ ഭാഗമാണ് ഈ കണ്ടെത്തലുകള്‍. മുറികളിലേക്ക് എത്തുന്ന വെളിച്ചത്തിന്റെ തോത് നോക്കിയും പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. സൈക്കോളജിക്കല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടതു പ്രകാരം, ഉറങ്ങുന്നതിന് മുമ്പ് മുറിയിലുള്ള ശക്തമായ പ്രകാശം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റനിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം കുറയ്ക്കുന്നു.
വെളിച്ചം ഉറക്കത്തിന് തടസ്സമാവുകയും ഉറക്കത്തില്‍ നിന്നും ഇടയ്ക്കിടെ ഉള്ള ഉണരലും ശരിയായ ഉറക്കം കിട്ടായ്മയും മാനസിക സമ്മര്‍ദ്ദം കൂട്ടുകയാണ് ഒരാളില്‍. പഠനങ്ങളും റിപ്പോര്‍ട്ടുകളും പ്രകാരം 8 മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവര്‍ വേഗം തന്നെ വിഷാദ രോഗങ്ങള്‍ക്ക് അടിമപ്പെടും എന്നാണ്. ഉറക്കം നിങ്ങളെ ശാരീരികമായി മാത്രമല്ല മാനസികമായും ബാധിക്കുന്നുണ്ട്.

 

Comments

comments

Categories: FK News, Health