കേരളത്തിലെ രണ്ടാമത്തെ ഡീലര്‍ഷിപ്പ് കോഴിക്കോട്

കേരളത്തിലെ രണ്ടാമത്തെ ഡീലര്‍ഷിപ്പ് കോഴിക്കോട്

വോള്‍വോ സാന്നിധ്യം വിപുലമാക്കുന്നു

കോഴിക്കോട്: സ്വീഡിഷ് ആഡംബര കാര്‍ കമ്പനിയായ വോള്‍വോ കാര്‍സ് കോഴിക്കോട് പുതിയ ഡീലര്‍ഷിപ്പ് ആരംഭിച്ചു. കൊച്ചിയില്‍ 3 എസ് സൗകര്യങ്ങളോടു കൂടിയ ഡീലര്‍ഷിപ്പ് ഉള്ള കേരളാ വോള്‍വോ ഉത്തര കേരളത്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. വോള്‍വോയുടെ കേരളത്തിലെ ആദ്യ ഡീലര്‍ഷിപ്പ് 2009 ല്‍ ആണ് കൊച്ചിയില്‍ ആരംഭിച്ചത്. കോഴിക്കോടുള്ള ഡീലര്‍ഷിപ്പ് വോള്‍വോ കാര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്റര്‍ ചാള്‍സ് ഫ്രംപ് ഉദ്ഘാടനം ചെയ്തു. വോള്‍വോ കാര്‍ ഇന്ത്യയുടെ 3 എസ് സൗകര്യങ്ങളോടു കൂടിയ ആദ്യ കോംപാക്റ്റ് ഡീലര്‍ഷിപ്പാണ് കോഴിക്കോട് ആരംഭിച്ച കേരള വോള്‍വോ. 2000 ചതുരശ്ര അടി ഷോറൂമിനും 2000 ചതുരശ്ര അടി സമ്പൂര്‍ണമായ സര്‍വീസ് സെന്ററിനും വേണ്ടി നിര്‍മിച്ച് വോള്‍വോയുടെ സ്‌കാന്‍ഡിനേവിയന്‍ ആതിഥേയത്വമാണ് ഇവിടെ ലഭ്യമാക്കുന്നത്. ആഡംബര കാറുകള്‍ക്കായുള്ള ഉത്തര കേരളത്തിലെ ആവശ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതായിരിക്കും പൂര്‍ണമായി പ്രവര്‍ത്തന ക്ഷമമായ ഈ ലോകോത്തര സൗകര്യങ്ങള്‍.

കോഴിക്കോട് ശക്തമായ ഒരു ആഡംബര കാര്‍ വിപണിയായി വളര്‍ന്നിരിക്കുകയാണെന്ന് ഉദ്ഘാടനവേളയില്‍ ചാള്‍സ് ഫ്രംപ് പറഞ്ഞു. അതില്യമായ കോംപാക്റ്റ് ഡീലര്‍ഷിപ്പ് അനുഭവം പ്രദാനം ചെയ്തു കൊണ്ട് ഈ വിപണിയിലെത്താനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. 2020 ഓടെ തങ്ങളുടെ വിപണി വിഹിതം ഇരട്ടിയാക്കുക എന്ന ഇടക്കാല ലക്ഷ്യം കൈവരിക്കുന്നതിലേക്കടുക്കുന്ന ഒരു ചുവടുവെയ്പ്പായാണ് ഈ ഡീലര്‍ഷിപ്പ് ആരംഭിച്ചതെന്നും ആദ്ദേഹം പത്രസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Auto