തലച്ചോറിനെയും ഹൃദയത്തെയും എങ്ങനെ സംരക്ഷിച്ച് നിര്‍ത്താം

തലച്ചോറിനെയും ഹൃദയത്തെയും എങ്ങനെ സംരക്ഷിച്ച് നിര്‍ത്താം

പ്രായമാവുമ്പോള്‍ ഏറ്റവുമധികം ആളുകളില്‍ രോഗം ബാധിക്കുന്നത് അവരുടെ തലച്ചോറിനെയും ഹൃദയത്തെയുമാണ്. ഇന്ന് ചെറുപ്പക്കാരിലും ഇത്തരം അസുഖങ്ങള്‍ സാധാരണമായി വരികയാണ്. അത് ഒരു പരിധി വരെ കുറയ്ക്കാന്‍ നമ്മുടെ തന്നെ ചിട്ടയായ ജീവിത ശൈലിയിലൂടെയും ആഹാര ക്രമത്തിലൂടെയും സാധിക്കും. ഇത്തരം രോഗങ്ങള്‍ക്കുള്ള പ്രധാന പ്രതിവിധിയും അതു തന്നെയാണ്.

 

ഏതൊക്കെ ആഹാരങ്ങള്‍ ധാരാളമായി കഴിക്കാം.

ചെറിയ പഴങ്ങള്‍, പച്ചക്കറികള്‍, ഇല ആഹാരം, പരിപ്പുകള്‍, മത്സ്യവും കടല്‍ ഭക്ഷണങ്ങളും തുടങ്ങിയവ ധാരാളമായി കഴിക്കാവുന്നതാണ്. എണ്ണകള്‍ ഉപയോഗിക്കുമ്പോള്‍ പരമാവധി ഒലീവ് ഓയില്‍ ഉപയോഗിക്കണം എന്നു മാത്രം.
അതിനു ഒപ്പം തന്നെ ബീന്‍സ് പോലുള്ള പയറു വര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, കോഴി ഇറച്ചി ( വല്ലപ്പോഴും) പോലുള്ള കൊഴുപ്പു കുറഞ്ഞ ആഹാരങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ഭക്ഷണത്തില്‍ നിന്നും എന്തൊക്കെ ഒഴിവാക്കണം?

  1. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍.
  2. ചുവന്ന നിറത്തിലുള്ള മാംസാഹാരങ്ങള്‍.
  3. കൊഴുപ്പു കൂടിയ ഭക്ഷണങ്ങള്‍.
  4. ഉപ്പ്

ആഴ്ചയില്‍ ഒരു തവണ എങ്കിലും മത്സ്യാഹാരം അധികം വറുക്കാതെ കഴിക്കുക. ചെറു നാരങ്ങ ഭക്ഷണങ്ങളില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. വിവിധ നിറങ്ങളിലുള്ള പച്ചക്കറികള്‍ കഴിക്കുക.
ഇത്തരം ചിട്ടയായ ജീവിത ശൈലിയിലൂടെ ഒരു പരിധി വരെ എല്ലാതരം അസുഖങ്ങളെയും നമ്മളില്‍ നിന്നും അകറ്റി നിര്‍ത്താവുന്നതാണ്.

 

Comments

comments

Categories: FK News, Health, Life