കുടവയര്‍ ഇന്ന് ഒരു വലിയ പ്രശ്നമാണ്. അത് പുറമെ അറിയിക്കാതെ നടക്കാന്‍ ബുദ്ധിമുട്ടുന്നവരാണ് പലരും. കുടവയര്‍ നിങ്ങളുടെ സൗന്ദര്യത്തെ മാത്രമല്ല, ആരോഗ്യത്തെയും വളരെ ദോഷമായി തന്നെ ബാധിക്കും. പ്രത്യേകിച്ചും പ്രമേഹ രോഗമുള്ളവരും പാരമ്പര്യമായി പ്രമേഹ സാധ്യത കൂടുതല്‍ ഉള്ളവരുമാണ് ഇത് വളരെ ശ്രദ്ധിക്കേണ്ടത്. . അടിവയറ്റില്‍ പേശികളോട് ചേര്‍ന്ന് അടഞ്ഞു കൂടുന്ന കൊഴുപ്പ് നിങ്ങളുടെ പ്രമേഹ നിലയില്‍ അപകടരമായ വ്യതിയാനങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്. ഈ കൊഴുപ്പ് കുറയ്ക്കാന്‍ ആഹാര ക്രമത്തിലെ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രം മതി.
- ദിവസവും കുടിക്കുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുക. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നു.
- ധാരാളം പയര്‍ വര്‍ഗ്ഗങ്ങള്‍ സ്ഥിര ഭക്ഷണങ്ങളുടെ ഭാഗമാക്കുക. ഇത് ശരീരത്തില്‍ പ്രോട്ടീന്‍ അളവ് കൂട്ടുന്നു.
- ദിവസവും മുട്ടയുടെ വെള്ള കഴിക്കുക. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മഞ്ഞയും കഴിക്കുക.
- പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക. പച്ചക്കറികള്‍ സാലഡ് രൂപത്തിലാക്കി കഴിക്കുന്നതായിരിക്കും നല്ലത്. പഴങ്ങള്‍ ജ്യൂസ് ആക്കി കഴിക്കുമ്പോള്‍ മധുരം ചേര്‍ക്കാതിരിക്കാന്‍ ശ്രമിക്കുക. നിറമുള്ള പച്ചക്കറികളാണ് പ്രമേഹ രോഗികള്‍ക്ക് ഏറ്റവും ഉത്തമം.
- നട്സ് കൂടുതല്‍ അല്ലാത്ത രീതിയില്‍ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. നട്സ് കഴിക്കുന്നതിലൂടെ അമിത വിശപ്പ് കുറയും.