ഊര്‍ജിത് പട്ടേലിനെ തള്ളി കേന്ദ്രം; ആര്‍ബിഐക്ക് ആവശ്യത്തിനുള്ള അധികാരമുണ്ടെന്ന് സര്‍ക്കാര്‍

ഊര്‍ജിത് പട്ടേലിനെ തള്ളി കേന്ദ്രം; ആര്‍ബിഐക്ക് ആവശ്യത്തിനുള്ള അധികാരമുണ്ടെന്ന് സര്‍ക്കാര്‍

ന്യൂഡെല്‍ഹി : പൊതുമേഖലാ ബാങ്കുകളെ നിയന്ത്രിക്കാന്‍ ആര്‍ബിഐക്ക് മതിയായ അധികാരങ്ങളില്ലെന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ നിലപാടിനെ തള്ളി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. സര്‍ക്കാരിനില്ലാത്ത അധികാരങ്ങള്‍ പോലും പൊതുമേഖലാ ബാങ്കുകളുടെ കാര്യത്തില്‍ ആര്‍ബിഐക്കുണ്ട്. പൊതുമേഖലാ ബാങ്കുകളുടെ വായ്പകളടക്കമുള്ള വിഷയങ്ങള്‍ പരിശോധിക്കാന്‍ റിസര്‍വ് ബാങ്കിനാണ് അധികാരമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ബാങ്ക് ഡയറക്ടര്‍മാരെ മാറ്റാനും ലയന തീരുമാനമെടുക്കാനും മറ്റും പരിമിതികളുണ്ടെന്നായിരുന്നു ഊര്‍ജിത് പട്ടേല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. 7 വര്‍ഷമായി പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മേല്‍നോട്ടവും പരിശോധനയും നടത്തിയിരുന്ന ആര്‍ബിഐ ഉദ്യോഗസ്ഥര്‍ക്ക് ബ്രാഡ്‌ലി ഹൗസ് ബ്രാഞ്ചില്‍ വജ്രവ്യാപാരിയായ നീരവ് മോദി നടത്തിയ വന്‍ തട്ടിപ്പ് എന്തുകൊണ്ട് കണ്ടെത്താനായില്ലെന്ന ചോദ്യത്തിന് പട്ടേലിന്റെ പക്കല്‍ ഉത്തരമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ പഴി സര്‍ക്കാരിന്റെ മേല്‍ ഇടാനാണ് ആര്‍ബിഐയുടെ ശ്രമമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിലയിരുത്തുന്നത്.

Comments

comments

Categories: Banking, FK News, Politics, Slider

Related Articles