വിമാനങ്ങള്‍ പിടിച്ചെടുത്ത ഡിജിസിഎ നടപടി തിരിച്ചടിയായി; ഈ മാസം 630 സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്ന് ഇന്‍ഡിഗോയും ഗോ എയറും; ടിക്കറ്റ് നിരക്കുകള്‍ കൂടും

വിമാനങ്ങള്‍ പിടിച്ചെടുത്ത ഡിജിസിഎ നടപടി തിരിച്ചടിയായി; ഈ മാസം 630 സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്ന് ഇന്‍ഡിഗോയും ഗോ എയറും; ടിക്കറ്റ് നിരക്കുകള്‍ കൂടും

ന്യൂഡെല്‍ഹി : എഞ്ചിനുകളില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനങ്ങള്‍ പിന്‍വലിച്ച ഡിജിസിഎ നടപടി ഇന്‍ഡിഗോയുടെയും ഗോ എയറിന്റെയും പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് സൂചന. പുതുക്കിയ ഷെഡ്യൂള്‍ അനുസരിച്ച് ഈ മാസം ഇന്‍ഡിഗോക്ക് 488 ഉം ഗോ എയറിന് 138 ഉം വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരും. മുന്‍ കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരക്കം 1 ലക്ഷത്തോളം യാത്രക്കാരെ ഇത് ബാധിക്കുമെന്നാണ് അനുമാനം. യാത്രക്കാര്‍ക്ക് മറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കുകയോ ടിക്കറ്റിന്റെ പണം തിരികെ നല്‍കുകയോ ചെയ്യുമെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. പ്രതിദിനം 1200 വിമാന സര്‍വീസുകള്‍ നടത്തുന്ന ഇരു കമ്പനികളും ചേര്‍ന്നാണ് 50 ശതമാനം യാത്രക്കാരെയും ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ യാത്രാ സീസണ്‍ ആരംഭിക്കുന്നതിനാല്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ വന്‍തോതില്‍ കൂടാനാണ് സാധ്യത. എഞ്ചിന്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രാറ്റ് ആന്റ് വിറ്റ്‌നി എഞ്ചിനുകള്‍ ഘടിപ്പിച്ച എയര്‍ബസ് എ-320 നിയോ വിമാനങ്ങള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഇടപെട്ട് പിന്‍വലിച്ചത്. ഇന്‍ഡിഗോയുടെ 11 ഉം ഗോ എയറിന്റെ മൂന്നും വിമാനങ്ങളാണ് നിലത്തിറക്കിയത്.

 

Comments

comments