കാര്‍ഡ് ഉപയോഗിച്ച് സര്‍ക്കാരിലേക്ക് പണമടയ്ക്കാന്‍ സൗകര്യം നിലവില്‍ വന്നു

കാര്‍ഡ് ഉപയോഗിച്ച് സര്‍ക്കാരിലേക്ക് പണമടയ്ക്കാന്‍ സൗകര്യം നിലവില്‍ വന്നു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി പണം അടയ്ക്കുന്നതിനുളള ഓണ്‍ലൈന്‍ സംവിധാനമായ ഇട്രഷറിയില്‍ ഇനിമുതല്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുളളവര്‍ക്കും പണമടയ്ക്കാം. ഈ സംവിധാനത്തിന്റെ ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് നിര്‍വഹിച്ചു. ട്രഷറി ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും വേഗത്തിലും ലളിതവുമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇട്രഷറി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുളളത്. എന്നാല്‍ നിലവില്‍ ഇന്റര്‍നെറ്റ് ബാങ്ക് സൗകര്യമുളളവര്‍ക്കു മാത്രമേ ഇ ട്രഷറി വഴി ഓണ്‍ലൈനായി പണം അടയ്ക്കാന്‍ സാധിച്ചിരുന്നുള്ളു. ഇനി മുതല്‍ ഏതു ബാങ്കിന്റെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുളളവര്‍ക്കും ഇതുവഴി പണം അടയ്ക്കാം.

സര്‍ക്കാരിലേക്ക് പണം അടയ്ക്കുന്നതിനുളള ഓണ്‍ലൈന്‍ പോര്‍ട്ടലായ ഇട്രഷറി (www.tereasury.kerala.gov.in) വഴി കാര്‍ഡ് പെയ്മന്റ് ഓപ്ഷന്‍ തെരഞ്ഞെടുത്ത് ഇടപാടുകാര്‍ക്ക് പണമടച്ച് അപ്പോള്‍ തന്നെ ചെല്ലാന്‍ കൈപ്പറ്റാം.

ഇതോടുകൂടി ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഇട്രഷറിയുമായി ബന്ധിപ്പിച്ചിട്ടുളള ബാങ്കുകളുടെ ബ്രാഞ്ചുകള്‍, സംസ്ഥാനത്തെ ട്രഷറി കൗണ്ടറുകള്‍. അക്ഷയകേന്ദ്രങ്ങള്‍ എന്നിവ കൂടാതെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴിയും സര്‍ക്കാരിലേക്ക് പണമടയ്ക്കാന്‍ കഴിയും. ഫെഡറല്‍ ബാങ്കുമായി സഹകരിച്ചാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുളളത്.

Comments

comments

Categories: More