ക്രിക്കറ്റ് താരങ്ങളുടെ ആഘോഷം അമിതമാകുന്നുവെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍

ക്രിക്കറ്റ് താരങ്ങളുടെ ആഘോഷം അമിതമാകുന്നുവെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ മത്സരങ്ങള്‍ക്കിടെയുള്ള ആഹ്ലാദ പ്രകടനം അതിരുകടക്കുന്നുവെന്ന് ഓസ്‌ട്രേലിയന്‍ ടീം മുന്‍ ക്യാപ്റ്റന്‍ മാര്‍ക് ടെയ്‌ലര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇരുടീമുകളിലെയും താരങ്ങള്‍ തമ്മിലുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്നാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ കൂടിയായ ടെയ്‌ലര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. എതിര്‍ ടീമിലെ ബാറ്റ്‌സ്മാന്‍ പുറത്താകുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തിനടുത്തുവന്നുള്ള ബൗളറുടെ ആഹ്ലാദം അസഹനീയമാണെന്നും ഇത്തരം പ്രവണത നിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ടീമംഗങ്ങളുടെ മോശമായ പെരുമാറ്റത്തില്‍ ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും പരിശീലകനായ ഡാരന്‍ ലേമാനും തുല്യ തെറ്റുകാരാണെന്ന് ഓസ്‌ട്രേലിയന്‍ ടീം മുന്‍ ക്യാപ്റ്റനായ ഇയാന്‍ ചാപ്പലും കുറ്റപ്പെടുത്തി.

Comments

comments

Categories: Sports