ചെന്നൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

ചെന്നൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

ചെന്നൈ: ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും വിമാനത്താവലത്തില്‍ എത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പാണു ഭീഷണി സന്ദേശമെത്തിയത്. ഹൈദരാബാദിനും ചെന്നൈയ്ക്കുമിടയില്‍ സര്‍വീസ് നടത്തുന്ന വിമാനക്കമ്പനി ഓഫിസിലേക്കാണു സന്ദേശമെത്തിയത്. ഉടന്‍ തന്നെ ചെന്നൈ വിമാനത്താവളത്തില്‍ വിവരമറിയിക്കുകയായിരുന്നു.

 

Comments

comments

Categories: FK News