ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍: ബാഴ്‌സ റോമയെയും റയല്‍ യുവന്റസിനെയും നേരിടും

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍: ബാഴ്‌സ റോമയെയും റയല്‍ യുവന്റസിനെയും നേരിടും

ഇംഗ്ലണ്ട്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരക്രമം തയാറായി. ഉക്രൈന്‍ ഫുട്‌ബോള്‍ ഇതിഹാസവും യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ അംബാസഡറുമായ ആന്‍ഡ്രി ഷെവ്‌ചെങ്കോയുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ, റയല്‍ മാഡ്രിഡ് ക്ലബുകള്‍ യഥാക്രമം ഇറ്റാലിയന്‍ ടീമുകളായ എഎസ് റോമയെയും യുവന്റിസിനെയുമാണ് നേരിടേണ്ടത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തമ്മില്‍ ഏറ്റുമുട്ടേണ്ടി വരുമ്പോള്‍ ജര്‍മന്‍ വമ്പന്മാരായ ബയണ്‍ മ്യൂണിക്കിന് സ്‌പെയിനില്‍ നിന്നുള്ള സെവിയ്യയാണ് എതിരാളികള്‍.

Comments

comments

Categories: Sports