നെയ്മറെ തങ്ങള്‍ക്ക് വേണ്ടെന്ന് ബാഴ്‌സലോണ ആരാധകര്‍

നെയ്മറെ തങ്ങള്‍ക്ക് വേണ്ടെന്ന് ബാഴ്‌സലോണ ആരാധകര്‍

ബാഴ്‌സലോണ: സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് ബാഴ്‌സലോണയില്‍ നിന്നും ഫ്രാന്‍സിലെ പാരിസ് സെന്റ് ജെര്‍മെയ്‌നിലേക്ക് കൂടുമാറിയ ബ്രസീലിയന്‍ താരം നെയ്മര്‍ പഴയ ടീമിലേക്ക് തിരിച്ചുവരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇനി നെയ്മറെ തങ്ങള്‍ക്ക് വേണ്ടെന്ന് ബാഴ്‌സലോണ ആരാധകര്‍. മുണ്‍ഡോ ഡിപോര്‍ട്ടീവോ നടത്തിയ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത 67 ശതമാനം പേരും നെയ്മറെ തള്ളിക്കളയുകയായിരുന്നു. അതേസമയം, ബാഴ്‌സലോണ ക്ലബിലെ താരങ്ങളില്‍ പലരും നെയ്മറെ വീണ്ടും ടീമിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഈ സീസണിന്റെ തുടക്കത്തില്‍ റെക്കൊര്‍ഡ് തുകയ്ക്കായിരുന്നു പിഎസ്ജിയിലേക്ക് നെയ്മര്‍ പോയത്. എന്നാല്‍ താരം അവിടെ തൃപ്തനല്ലെന്നും ബാഴ്‌സലോണയിലേക്ക് തിരികെയെത്തുന്നുവെന്നുമായിരുന്നു വാര്‍ത്തകള്‍. നിലവില്‍, അടുത്തിടെ നടന്ന മത്സരത്തില്‍ പരിക്കേറ്റ നെയ്മര്‍ സ്വദേശത്ത് വിശ്രമത്തിലാണ്.

 

Comments

comments

Categories: Sports