ഫൈബര്‍ അടങ്ങിയ ആഹാരം ശീലമാക്കൂ പ്രമേഹത്തെ തടയൂ

ഫൈബര്‍ അടങ്ങിയ ആഹാരം ശീലമാക്കൂ പ്രമേഹത്തെ തടയൂ

ഫൈബര്‍ നമ്മള്‍ ചിന്തിക്കുന്നതിലും പ്രബലമാണ്. രണ്ടുതരം പ്രമേഹങ്ങളെയും നിയന്ത്രിക്കാനുള്ള കഴിവ് ഫൈബറിനുണ്ട്. കൂടുതല്‍ ഫൈബര്‍ അടങ്ങിയ ആഹാരം കഴിക്കുന്നത് പ്രമേഹത്തെ തടയാം. ഇലകളിലും ധാന്യങ്ങളിലും വാഴപഴത്തിലും ഫൈബറിന്റെ അളവ് നല്ല രീതിയില്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. പ്രമേഹത്തെ നിയന്ത്രിക്കാനായി പല തരത്തിലും ഫൈബര്‍ ശരീരത്തില്‍ ഇടപെടുന്നുണ്ട്. ഡോക്ടര്‍മാര്‍ പല അസുഖങ്ങള്‍ക്കും ഫൈബര്‍ അടങ്ങിയ ആഹാരം നിര്‍ദ്ദേശിക്കാറുണ്ട്.

അമേരിക്കയിലെ 29.1 മില്ല്യണ്‍ ജനങ്ങള്‍ക്ക് പിടിപെട്ടിട്ടുള്ള അസുഖങ്ങള്‍ക്ക് ആദ്യഘട്ട ചികിത്സയായി ഇപ്പോള്‍ നല്‍കുന്നത് ഫൈബര്‍ അടങ്ങിയ ഭക്ഷണ രീതിയാണ്. വര്‍ഷങ്ങളോളം ഡോക്ടര്‍മാര്‍ എല്ലാവരോടും പച്ചിലകളും പഴവര്‍ഗങ്ങളും കൂടുതലായി കഴിക്കാന്‍ പറയുന്നതിന്റെ കാരണവും ഇതുതന്നെയാണ്.

ഫൈബര്‍ അടങ്ങിയ ആഹാരം കഴിക്കുന്നതു കൊണ്ടുള്ള നേട്ടങ്ങള്‍.

  • രണ്ടു തരം പ്രമേഹങ്ങളെയും തടയാനുള്ള കഴിവ്.
  • ഹൃദയാഘാതം, വൃക്ക തകരാറിലാവല്‍, കൈമുട്ടുകളുടെ പ്രശ്‌നങ്ങള്‍ എന്നിവ തടയാന്‍ കഴിയുന്നു.
  • രക്തത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് നിയന്ത്രിക്കുന്നു.
  • കോശനിരകളെ പരിപോഷിപ്പിക്കുന്നു.
  • ഫാറ്റി ആസിഡ് വിശപ്പ് കുറയ്ക്കുന്നു.

Comments

comments

Categories: FK News, Health