ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന 10 പഴങ്ങള്‍

ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന 10 പഴങ്ങള്‍

അമിതാഹാരം ഇല്ലാതെ പോലും ശരീരഭാരം കൂടുന്നത് പലരെയും അലട്ടികൊണ്ടിരിക്കുന്ന പ്രശ്‌നമാണ്. പഴങ്ങളും പച്ചക്കറികളും കഴിച്ചാല്‍ ഭാരം കുറയുമെന്നത് വസ്തുതയാണ്. അതില്‍ പ്രധാനമായും 10 പഴങ്ങളാണുള്ളത്.

 1. വെണ്ണപ്പഴം
  ആരോഗ്യകരമായ കൊഴുപ്പിന് പുറമെ 20 ഓളം വ്യത്യസ്ത വിറ്റാമിനുകള്‍ അടങ്ങിയ പഴമാണ് വെണ്ണപ്പഴം. ഒലീവ് ഓയിലും അടങ്ങിയിട്ടുണ്ട് ഇതില്‍. ഈ പഴത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബറിന്റെ അളവും കൂടുതലാണ്. ശരീരഭാരം കുറയ്ക്കാന്‍ ഇത് വളരെയധികം സഹായിക്കുന്നു.
 2. നാരങ്ങ
  ശരീര ഭാരം കുറയ്ക്കുന്നതിനൊപ്പം കാന്‍സറിനെ തടഞ്ഞു നിര്‍ത്താന്‍ കഴിവുള്ള ലിമിനോയ്ഡ്‌സും ഈ പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഒപ്പം ധാരളമായി വിറ്റാമിന്‍ സി യും അടങ്ങിയിട്ടുണ്ട്.
 3. തണ്ണിമത്തന്‍
  ശരീര ഭാരം കുറയ്ക്കാനായി ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കായി ശരീരം പരമാവധി കലോറികള്‍ നഷ്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ തണ്ണിമത്തന്‍ കഴിക്കുന്നതു വഴി ഭാരം കുറയുകയും അതില്‍ അടങ്ങിയിട്ടുള്ള 86 കലോറികള്‍ ശരീരത്തില്‍ എത്തുകയും ചെയ്യുന്നു. തണ്ണിമത്തനൊപ്പം മറ്റ് ഷുഗറുകള്‍ ഉപയോഗിച്ച് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല.
 4. സ്‌ട്രോബറി
  സ്‌ട്രോബറി സ്വാദിഷ്ടമായ പുഷ്പഫലമാണ്. ഇതില്‍ അടങ്ങിയ പോഷകങ്ങള്‍ക്ക് ഒപ്പം തന്നെ വിറ്റാമിന്‍ സി യും അടങ്ങിയിട്ടുണ്ട്. എത്രയും എളുപ്പത്തില്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സ്‌ട്രോബറി ദിവസേനെ കഴിക്കുന്നത് നന്നായിരിക്കും. പ്രഭാത ഭക്ഷണത്തിനൊപ്പം സ്‌ട്രോബറി ചേര്‍ക്കുന്നത് ശരീരത്തിന് നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന വെള്ളത്തിന്റെ അളവും കൂടുതലാണ്.
 5. മുന്തിരി
  ശരീരത്തിലെ വിഷാംശം ഇല്ലാത്തക്കാനുള്ള കഴിവ് ഈ പഴത്തിനുണ്ട്. മറ്റുള്ള ഗുണങ്ങള്‍ എല്ലാം തന്നെ തണ്ണിമത്തന്റെയും സ്‌ട്രോബറിയുടേതുമാണ്.
 6. സബര്‍ജന്‍ പഴം
  കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലത്ത ഒരു തരം പഴമാണിത്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
 7. പീച്ച് പഴം
  നിങ്ങള്‍ ഒരു പ്രമേഹ രോഗി ആണെങ്കില്‍ ശരീര ഭാരം കുറയ്ക്കാനായി കഴിക്കാന്‍ ഏറ്റവുമുചിതം ഈ പഴമാണ്. ഹൃദയ സംബന്ധമായ രോഗങ്ങള്‍ തടയുന്നതിനും ഇത് സഹായിക്കുന്നുണ്ട്.
 8. ഷമാം
  ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ഫലമാണിത്.
 9. പേരയ്ക്ക
  പേരയ്ക്കയില്‍ 9 ഗ്രാം ഫൈബര്‍ ആണ് അടങ്ങിയിട്ടുള്ളത്. പ്രമേഹത്തിനും നല്ലതാണ് ഈ ഫലം. വിറ്റാമിന്‍ സി അടങ്ങിയ ഈ ഫലം കാന്‍സറിനെ തടയാനും സഹായിക്കുന്നുണ്ട്.
 10. ബ്ലൂബറീസ്
  ഭാരം കുറയ്ക്കാന്‍ നല്ലൊരു ഫലമാണ് ഇതും. ഇതില്‍ 86 കലോറികള്‍ അടങ്ങിയിട്ടുണ്ട്.

Comments

comments

Categories: FK News, Health