കീഴടക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കരുത്തു കൂടുതലാണെന്ന് കണ്ടാല്‍ കൊലപാതകം ഒഴിവാക്കാന്‍ വഴങ്ങിക്കൊടുക്കണം; നിര്‍ഭയയുടെ അമ്മയുടെ ‘സൗന്ദര്യവര്‍ണന’ നടത്തിയ മുന്‍ കര്‍ണാടക ഡിജിപി ഒന്നാന്തരമൊരു സ്ത്രീ വിരുദ്ധന്‍!

കീഴടക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കരുത്തു കൂടുതലാണെന്ന് കണ്ടാല്‍ കൊലപാതകം ഒഴിവാക്കാന്‍ വഴങ്ങിക്കൊടുക്കണം; നിര്‍ഭയയുടെ അമ്മയുടെ ‘സൗന്ദര്യവര്‍ണന’ നടത്തിയ മുന്‍ കര്‍ണാടക ഡിജിപി ഒന്നാന്തരമൊരു സ്ത്രീ വിരുദ്ധന്‍!

ബംഗലൂരു : ഡല്‍ഹിയില്‍ ബസില്‍വെച്ച് അത്രിക്രൂരമായി പീഡിപ്പിക്കപ്പെട്ട് ആശുപത്രിയില്‍ മരിച്ച ‘നിര്‍ഭയ’യായ പെണ്‍കുട്ടിയുടെ അമ്മയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ മുന്‍ കര്‍ണാടക ഡിജിപി എച്ച്ടി സംഗ്ലിയാനക്കെതിരെ പ്രതിഷേധം ശക്തമായി. പ്രസംഗത്തിനിടെ പെണ്‍കുട്ടിയുടെ അമ്മ ആശാദേവിയുടെ ശരീരവര്‍ണന നടത്താന്‍ സംഗ്ലിയാന തുനിഞ്ഞതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. എന്നാല്‍ ചടങ്ങിനിടെ സംഗ്ലിയാന സ്ത്രീകള്‍ക്ക് നല്‍കിയ ഉപദേശങ്ങള്‍ മാനഭംഗം പോലെ തന്നെ മാരകമായിരുന്നു. ബലാല്‍സംഗത്തിന് ഇരയായാല്‍ പുരുഷന് കരുത്തുണ്ടെന്ന് കണ്ടാല്‍ വഴങ്ങിക്കൊടുക്കണമെന്നായിരുന്നു മുന്‍ എംപി കൂടിയായിരുന്ന അദ്ദേഹത്തിന്റെ ഉപദേശം. ഇപ്രകാരമേ സ്ത്രീക്ക് ജീവന്‍ രക്ഷിക്കാനാവൂ. അതിന് ശേഷം പരാതി നല്‍കണമെന്നും സംഗ്ലിയാന സ്ത്രീകളെ ഉപദേശിച്ചു.

നിര്‍ഭയയുടെ പേരിലുള്ള അവാര്‍ഡ് കഠിനാധ്വാനം ചെയ്ത് ജീവിതവിജയം നേടിയ സ്ത്രീകള്‍ക്ക് നല്‍കുന്നതായിരുന്നു ചടങ്ങ്. നിര്‍ഭയയുടെ മാതാപിതാക്കളും മുഖ്യാതിഥികളായിരുന്നു. പ്രസംഗത്തിനിടെയാണ് സംഗഌയാനയുടെ വാക്കുകള്‍ പിഴച്ചത്. ‘നിര്‍ഭയയുടെ അമ്മയെ ഞാന്‍ കണ്ടു; അവര്‍ക്ക് നല്ല ശരിര സൗന്ദര്യമുണ്ട്; നിര്‍ഭയ എത്ര സുന്ദരിയായിരുന്നിരിക്കാം എന്ന് എനിക്ക് ഊഹിക്കാന്‍ കഴിയും’ എന്നായിരുന്നു സംഗ്ലിയാന പറഞ്ഞത്. സ്ത്രീവിരുദ്ധ പരമാര്‍ശത്തില്‍ അപ്പോള്‍ തന്നെ ചിലര്‍ പ്രതികരിക്കുകയും വേദി വിടുകയും ചെയ്തിരുന്നു.

Comments

comments