ആന്ധ്രക്ക് പ്രത്യേക സംസ്ഥാന പദവി : ടിഡിപി എന്‍ഡിഎ വിട്ടു; കോണ്‍ഗ്രസിന്റെ പിന്തുണ തേടി; ലോക്‌സഭയില്‍ ഇന്ന് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം

ആന്ധ്രക്ക് പ്രത്യേക സംസ്ഥാന പദവി : ടിഡിപി എന്‍ഡിഎ വിട്ടു; കോണ്‍ഗ്രസിന്റെ പിന്തുണ തേടി; ലോക്‌സഭയില്‍ ഇന്ന് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം

ന്യൂഡെല്‍ഹി/ഹൈദരാബാദ് : ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാപ നദവി നല്‍കണമെന്ന ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ സഖ്യം വിട്ടു. മന്ത്രിമാരുമായി മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു നടത്തിയ ടെലി കോണ്‍ഫറന്‍സിന് ശേഷമാണ് അടിയന്തരമായി തീരുമാനം പ്രഖ്യാപിച്ചത്. പ്രതിപക്ഷ പാര്‍ട്ടിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് കേന്ദ്രത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്ന സാഹചര്യത്തിലാണ് ടിഡിപി തിടുക്കപ്പെട്ട് തീരുമാനം എടുത്തത്. ലോക്‌സഭയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ പിന്‍തുണക്കുകയോ സ്വന്തമായി അവിശ്വാസ പ്രമേയം കൊണ്ടുവരികയോ ചെയ്യാനാണ് ടിഡിപിയുടെ നീക്കം. കോണ്‍ഗ്രസിന്റെ പിന്തുണ നായിഡു തേടിയിട്ടുണ്ട്. ടിഡിപിയുടെ പിന്‍മാറ്റം ഒറ്റക്ക് ഭൂരിപക്ഷമുള്ള മോദി സര്‍ക്കാരിന് പ്രശ്‌നങ്ങളുണ്ടാക്കില്ലെങ്കിലും 2019 ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സഖ്യകക്ഷികള്‍ പ്രതിപക്ഷത്തേക്ക് ചുവടുമാറുന്നത് ദോഷമായി ബാധിച്ചേക്കാം.

Comments

comments

Categories: FK News, Politics, Slider