തെലുങ്ക് രാഷ്ട്രീയം വീണ്ടും സജീവമാകുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി വൈഎസ്ആര്‍ കോണ്‍ഗ്രസ്; എന്‍ഡിഎ വിടാനുറച്ച് ടിഡിപി

തെലുങ്ക് രാഷ്ട്രീയം വീണ്ടും സജീവമാകുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി വൈഎസ്ആര്‍ കോണ്‍ഗ്രസ്; എന്‍ഡിഎ വിടാനുറച്ച് ടിഡിപി

ന്യൂഡെല്‍ഹി : ആന്ധ്ര പ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ച വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണ തേടി പ്രതിപക്ഷ കക്ഷികളെ സമീപിച്ചു. ആന്ധ്ര പ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കുന്നതിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍മോഹന്‍ റെഡ്ഡി എല്ലാ പ്രതിപക്ഷ കക്ഷികള്‍ക്കും കത്തയച്ചു. കേന്ദ്രത്തിനെതിരെ തെലുങ്ക് പ്രാദേശിക വികാരം കത്തിക്കാനുള്ള ജഗന്റെ നീക്കത്തിലെ പന്തികേട് മനസിലാക്കി കേന്ദ്ര്‌ത്തോടുള്ള ബന്ധം പൂര്‍ണമായും വിച്ഛേദിക്കാന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയും ആലോചന സജീവമാക്കി. സര്‍ക്കാരില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിച്ച ടിഡിപി എന്‍ഡിഎ മുന്നണി വിടുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ബിഎസപി അധ്യക്ഷ മായാവതിയുമായും എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായും ചന്ദ്രബാബു നായിഡു നടത്തിയ ചര്‍ച്ച മൂന്നാം മുന്നണിയുടെ സാധ്യതകളെക്കുറിച്ച് ടിഡിപി ആലോചിക്കുന്നെന്ന സൂചന നല്‍കുന്നതാണ്.

Comments

comments

Categories: FK News, Politics