കേരളത്തിലെ രണ്ടാമത്തെ ഡീലര്‍ഷിപ്പ് കോഴിക്കോട് ആരംഭിച്ചു കൊണ്ട് വോള്‍വോ കാര്‍സ് സാന്നിധ്യം വിപുലമാക്കുന്നു.

കേരളത്തിലെ രണ്ടാമത്തെ ഡീലര്‍ഷിപ്പ് കോഴിക്കോട് ആരംഭിച്ചു കൊണ്ട് വോള്‍വോ കാര്‍സ് സാന്നിധ്യം വിപുലമാക്കുന്നു.

കോഴിക്കോട്: സ്വീഡിഷ് ആഡംബര കാര്‍ കമ്പനിയായ വോള്‍വോ കാര്‍സ് കോഴിക്കോട് പുതിയ ഡിലര്‍ഷിപ്പ് ആരംഭിച്ചു. കൊച്ചിയില്‍ 3 എസ് സൗകര്യങ്ങളോടു കൂടിയ ഡിലര്‍ഷിപ്പ് ഉള്ള കേരളാ വോള്‍വോ ഉത്തര കേരളത്തിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. വോള്‍വോയുടെ കേരളത്തിലെ ആദ്യ ഡിലര്‍ഷിപ്പ് 2009 ല്‍ ആണ് കൊച്ചിയില്‍ ആരംഭിച്ചത്. കോഴിക്കോടുള്ള ഡീലര്‍ഷിപ്പ് വോള്‍വോ കാര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ ചാള്‍സ് ഫ്രംപ് ഉദ്ഘാടനം ചെയ്തു. വോള്‍വോ കാര്‍ ഇന്ത്യയുടെ 3 എസ് സൗകര്യങ്ങളോടു കൂടിയ ആദ്യ കോംപാക്ട് ഡിലര്‍ഷിപ്പാണ് കോഴിക്കോട് ആരംഭിച്ച കേരള വോള്‍വോ. 9000 ചതുരശ്ര അടി സ്ഥലത്ത് 2000 ചതുരശ്ര അടി ഷോറൂമിനും 2000 ചതുരശ്ര അടി സമ്പൂര്‍ണമായ സര്‍വ്വീസ് സെന്ററിനും വേണ്ടി നിര്‍മ്മിച്ച് വോള്‍വോയുടെ സ്‌ക്കാന്‍ഡിനേവിയന്‍ ആതിഥേയത്വമാണ് ഇവിടെ ലഭ്യമാക്കുന്നത്. അത്യുന്നത ആഡംബര കാറുകള്‍ക്കായുള്ള ഉത്തര കേരളത്തിലെ ആവശ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതായിരിക്കും പൂര്‍ണമായി പ്രവര്‍ത്തന ക്ഷമമായ ഈ ലോകോത്തര സൗകര്യങ്ങള്‍.

 

Comments

comments

Categories: Auto, FK News

Related Articles