തിങ്കളാഴ്ചകളിലെ ആലസ്യം അകറ്റാന്‍ 4 ആപ്പുകള്‍

തിങ്കളാഴ്ചകളിലെ ആലസ്യം അകറ്റാന്‍ 4 ആപ്പുകള്‍

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മനസില്‍ ഒരു പോസീറ്റീവ് ചിന്ത കടന്നു വന്നാല്‍ തിങ്കളാഴ്ചകളിലെ ആലസ്യത്തിനു വിരാമമാകും. അതിനായി നാല് ആപ്ലിക്കേഷനുകളാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്

വാരാന്ത്യം കഴിഞ്ഞുള്ള ദിവസം മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ മടുപ്പിക്കുന്ന ഒന്നാണ്. സന്തോഷകരമായ ഒരു അവധി അത്യുല്‍സാഹപൂര്‍വം ആഘോഷിച്ചു തീരും മുന്നേ കടന്നു വരുന്ന തിങ്കളാഴ്ച ദിവസം ഓര്‍ക്കുമ്പോള്‍ തന്നെ മനസില്‍ നെഗറ്റീവ് എനര്‍ജി കടന്നു കയറും. കുട്ടികള്‍ സ്‌കൂളില്‍ പോകാനും മുതിര്‍ന്നവര്‍ ഓഫീസുകളില്‍ പോകാനും മടിക്കും. എല്ലാവര്‍ക്കും ഒരേ ചിന്തയാകും മനസില്‍, ഈ വാരാന്ത്യം ഒരു ദിനം കൂടി നീട്ടിക്കിട്ടിയിരുന്നെങ്കില്‍… തിങ്കളാഴ്ച ആലസ്യം മറികടക്കാനുള്ള സാങ്കേതിക വിദ്യയും അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ മനസില്‍ ഒരു പോസീറ്റീവ് ചിന്ത കടന്നു വന്നാല്‍ ഈ ആലസ്യത്തിനു വിരാമമാകും. അതിനായി നാല് ആപ്ലിക്കേഷനുകളാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. നിങ്ങളെ ചിരിപ്പിക്കുന്നതിനൊപ്പം മനസില്‍ പോസിറ്റീവ് ചിന്താഗതി വളര്‍ത്താനും ഈ ആപ്പുകള്‍ നിങ്ങളെ സഹായിക്കും. പോസിറ്റീവ് ചിന്തയ്‌ക്കൊപ്പം ചിരിയും ആരോഗ്യത്തിന് നല്ലൊരു ഔഷധമാണ്. സ്‌ട്രെസ് ഹോര്‍മോണ്‍ കുറയ്ക്കാന്‍ ചിരി ഏറെ ഫലപ്രദമാണെന്ന് ഗവേഷകലോകം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.

ടോക്കിംഗ് ടോം

നിങ്ങള്‍ പറയുന്നതെന്തും രസകരമായ ശബ്ദത്തില്‍ തിരികെ പറയുന്ന പൂച്ചക്കുട്ടിയാണ് ടോക്കിംഗ് ടോം. സ്മാര്‍ട്ട്‌ഫോണിലും ടാബ്‌ലെറ്റിലും ലഭ്യമായ ഈ ആപ്ലിക്കേഷനില്‍ ടോം എന്ന പൂച്ചക്കുട്ടിയെ നമുക്ക് ഓമനിക്കാനും ആഹാരം കഴിപ്പിക്കാനും പാട്ട് പാടിക്കാനും കഴിയും. കുട്ടികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കിടയിലും ഏറെ പ്രശസ്തമാണ് ടോക്കിംഗ് ടോം. ടോമിനൊപ്പമുള്ള കുസൃതികള്‍ നിങ്ങളിലെ ആലസ്യത്തെ അകറ്റുമെന്നതില്‍ സംശയമില്ല.

ഇന്‍സ്റ്റന്റ് ബട്ടണ്‍സ്

രസകരമായതും എന്നാല്‍ വളരെ പ്രത്യേകതകള്‍ നിറഞ്ഞതുമായ ശബ്ദ ശകലങ്ങളുടെ ശേഖരമുള്ള ഒരു സൗണ്ട്‌ബോര്‍ഡാണ് ഇന്‍സ്റ്റന്റ് ബട്ടണ്‍സ്. ഉപഭോക്താക്കള്‍ക്ക് വളരെ പെട്ടെന്ന് ഇതില്‍ നിന്നുള്ള രസകരമായ ശബ്ദങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും.

മ്യൂസിക്കല്‍ഡോട്ട്‌ലി (Musical.ly)

മ്യൂസിക്കല്‍ ട്രാക്ക് ഉപയോഗിച്ച് നിങ്ങള്‍ക്ക് സ്വന്തമായി ഒരു വീഡിയോ നിര്‍മിക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണിത്. പതിനഞ്ച് സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന ഒരു സംഗീത വീഡിയോ ഇതുവഴി സൃഷ്ടിക്കാനാകും. ആപ്ലിക്കേഷനിലെ ഡാറ്റാ ശേഖരത്തില്‍ നിന്നും നിങ്ങള്‍ക്കിഷ്ടമായ പാട്ടിന്റെ ട്രാക്ക് തെരഞ്ഞെടുത്ത് ഫോണിലെ കാമറ വഴി വീഡിയോ തയാറാക്കാം. വീഡിയോ തയാറായാല്‍ ആപ്പിലുള്ള സ്‌പെഷല്‍ ഇഫക്റ്റ്‌സ് വഴി സ്‌ലോ മോഷന്‍, ടൈം ലാപ്‌സ് എന്നിവ നല്‍കി വീഡിയോ മനോഹരമാക്കാനും തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തില്‍ നിങ്ങളുടെ ആലസ്യത്തിന് വിരാമമിടാന്‍ ഈ ആപ്പ് ഏറ്റവും മികച്ചതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ചീസ് ( Cheez)

ചീറ്റ മൊബീല്‍സ് പുറത്തിറക്കിയ വീഡിയോ ആപ്ലിക്കേഷനാണ് ചീസ്. രസകരമായ വീഡിയോകള്‍ കണ്ടെത്താനും ഷെയര്‍ ചെയ്യാനും സഹായിക്കുന്ന പ്ലാറ്റ്‌ഫോമാണിത്. സ്റ്റിക്കര്‍, മ്യൂസിക്, ലൈവ് ഫില്‍ട്ടര്‍ എന്നിങ്ങനെ വിവിധ ഫീച്ചറുകളോടുകൂടിയ ഈ ആപ്പില്‍ ഉപഭോക്താവിന് അനുകരിക്കാനാകും വിധത്തിലുള്ള നൃത്ത രീതികളും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താവിന്റെ നൃത്തത്തെ വിലയിരുത്തുന്നതിനായി ഇമേജ് സെന്‍സിംഗ് ടെക്‌നോളജിയും ആപ്പില്‍ ഉപയോഗിച്ചിരിക്കുന്നു.

Comments

comments

Categories: FK Special, Slider