എഞ്ചിന്‍ തകരാര്‍; സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി

എഞ്ചിന്‍ തകരാര്‍; സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി

മംഗളുരു: റണ്‍വേയിലൂടെ നീങ്ങിയ വിമാനത്തിന്റെ എഞ്ചിനില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന്  സര്‍വീസ് റദ്ദാക്കി. പറന്നുയരുന്നതിനായി റണ്‍വേയിലൂടെ നീങ്ങവേയാണ് സ്‌പൈസ്‌ജെറ്റ് വിമാനത്തിന്റെ എഞ്ചിനില്‍ നിന്ന് പുക ഉയര്‍ന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് അടിയന്തരമായി വിമാനം നിര്‍ത്തുകയായിരുന്നു. ഹൈദരാബാദിലേക്ക് പോകേണ്ടിയിരുന്ന വിമാനത്തില്‍ 31 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗവുമായി പൈലറ്റ് ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അഗ്നിശമന സേന അടക്കമുള്ളവര്‍ എത്തി യാത്രക്കാരെ വിമാനത്തില്‍ നിന്നിറക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ മറ്റ് വിമാനങ്ങളില്‍ കയറ്റിവിട്ടു.

Comments

comments

Categories: FK News
Tags: spice jet