കറന്‍സി വിനിമയ നിരക്ക് നോട്ട് നിരോധനത്തിന് മുമ്പത്തേതിനൊപ്പമെത്തിയതായി എസ്ബിഐ

കറന്‍സി വിനിമയ നിരക്ക് നോട്ട് നിരോധനത്തിന് മുമ്പത്തേതിനൊപ്പമെത്തിയതായി എസ്ബിഐ

മുംബൈ: രാജ്യത്ത് കറന്‍സിയുടെ ലഭ്യത നോട്ട് നിരോധനത്തിന് മുമ്പുണ്ടായിരുന്നതിനൊപ്പം എത്തിയതായി റിപ്പോര്‍ട്ട്. 1000,500 രൂപാ നോട്ടുകള്‍ നിരോധിച്ച സമയത്തുണ്ടായിരുന്ന അത്ര തന്നെ കറന്‍സി ഇന്ന് രാജ്യത്ത് വിനിമയം ചെയ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പഴയ നോട്ടുകള്‍ മാറിയെടുക്കുന്നതിനായി കേന്ദ്രം നല്കിയ അവസാന ദിനമായ 2016 ഡിസംബര്‍ 30ന് രാജ്യത്ത് വിനിമയം ചെയ്യപ്പെട്ടിരുന്നത് 8.39 ലക്ഷം കോടി രൂപയാണ്. നോട്ട് നിരോധനത്തിന് ശേഷം രാജ്യം ഡിജിറ്റല്‍ മണിയുടെ സാധ്യതകളിലേക്ക് ഗതിമാറ്റം നടത്തിയിരുന്നുവെങ്കിലും ഇന്ന് ഡിജിറ്റല്‍ പണമിടപാടിനുപരിയായി കറന്‍സി തന്നെയാണ് അധികവും ഉപയോഗിക്കപ്പെടുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് പണത്തിന്റെ വിനിമയം 1.2 ലക്ഷം കോടിയായി ഉയര്‍ന്നിട്ടുണ്ട്. മാര്‍ച്ച് 9ലെ റിസര്‍വ് ബാങ്കിന്റെ കണക്ക് പ്രകാരം രാജ്യത്താകമാനം 18.13 ലക്ഷം കോടിയുടെ കറന്‍സി വിനിമയം ചെയ്യപ്പെട്ടുവെന്നാണ് വ്യക്തമാകുന്നത്. 2016 നവംബര്‍ 4ന് ഇത് 17.97 ലക്ഷം കോടിയായിരുന്നു.

പ്രാദേശികാടിസ്ഥാനത്തില്‍ ഡിജിറ്റല്‍ പണമിടപാട് കൂടുതലായി വിനിയോഗിക്കപ്പെടാതിരുന്നതും കറന്‍സി വിനിമയത്തിന് തന്നെ പ്രാധാന്യം നല്കിയതുമെല്ലാം ഇത്തരത്തില്‍ വിനിമയം വര്‍ദ്ധിക്കുന്നതിന് വഴിയൊരുക്കിയവയാണ്. എന്നാല്‍ ഇലക്ഷനുമായി ബന്ധപ്പെട്ട് പണത്തിന്റെ ഒഴുക്ക് വര്‍ദ്ധിച്ചതാണ് വിനിമയത്തില്‍ വര്‍ദ്ധനവുണ്ടാക്കിയതെന്നാണ് ഒരു കൂട്ടരുടെ വാദം.

Comments

comments

Categories: FK News
Tags: currency sbi

Related Articles