റഷ്യന്‍ ലോകകപ്പ് ടിക്കറ്റിന് റെക്കോര്‍ഡ് വില്‍പന

റഷ്യന്‍ ലോകകപ്പ് ടിക്കറ്റിന് റെക്കോര്‍ഡ് വില്‍പന

മോസ്‌കോ: ജൂണ്‍ 14-ാം തിയതി റഷ്യയില്‍ തുടങ്ങാനിരിക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റിന് റെക്കോര്‍ഡ് വില്‍പന. വില്‍പനയാരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ 3,56,700 ടിക്കറ്റുകളാണ് ആരാധകര്‍ വാങ്ങിയത്. ഇതില്‍ 1,97,036 ടിക്കറ്റുകള്‍ റഷ്യന്‍ ആരാധകരാണ് സ്വന്തമാക്കിയത്. 14,845 ടിക്കറ്റുകള്‍ അമേരിക്കയില്‍ നിന്നുള്ളവര്‍ വാങ്ങിയപ്പോള്‍ അര്‍ജന്റീന, കൊളംബിയ, മെക്‌സിക്കോ, ബ്രസീല്‍, പെറു, ഓസ്‌ട്രേലിയ, ജര്‍മനി, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഫുട്‌ബോള്‍ ആരാധകര്‍ യഥാക്രമം 14564, 13994, 13505, 9691, 5500, 5476, 5459 ടിക്കറ്റുകളും നേടിയെടുത്തു. അതേസമയം, ടിക്കറ്റ് വാങ്ങിയവരുടെ എണ്ണത്തില്‍ പത്താം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്നും 4166 ടിക്കറ്റുകളാണ് ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ അധികം ടിക്കറ്റുകള്‍ വില്‍പനയ്ക്ക് വയ്ക്കുന്നതോടെ കൂടുതല്‍ ആരാധകര്‍ക്ക് ടിക്കറ്റ് വാങ്ങാനുള്ള സൗകര്യമുണ്ടാകും.

Comments

comments

Categories: Sports