അരക്കെട്ടിന്റെയും ഇടുപ്പിന്റെയും അനുപാതം നോക്കി ഹൃദയാഘാത സാധ്യത മനസിലാക്കാം.

അരക്കെട്ടിന്റെയും ഇടുപ്പിന്റെയും അനുപാതം നോക്കി ഹൃദയാഘാത സാധ്യത മനസിലാക്കാം.

സ്ത്രീകളില്‍ ഹൃദായഘാതത്തിന്റെ പ്രധാന കാരണമായി മാറുന്നത് അരക്കെട്ടിന്റെ വലുപ്പ കൂടുതലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സാധാരണയായുള്ള പൊണ്ണത്തടിയേക്കാല്‍ പ്രശ്‌നക്കരാണ് അരക്കെട്ടിന്റെയും ഇടുപ്പിന്റെയും വലുപ്പ കൂടുതല്‍.

സ്ത്രീകളില്‍ ഇടുപ്പിനേക്കാള്‍ അരക്കെട്ടിന് വലുപ്പം കൂടുന്നത് അവരില്‍ ഹൃദയാഘാതത്തിന്റെ സാധ്യതകള്‍ കൂട്ടുന്നു. അരക്കെട്ടും ഇടുപ്പും തമ്മിലുള്ള അനുപാതം നോക്കി ഹൃദാഘാതത്തിന്റെ സാധ്യതകള്‍ മനസിലാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടുകള്‍. ഒപ്പം ബി എം ഐ കൂടുതല്‍ ഉള്ളവരിലും ഹൃദയാഘാത സാധ്യത കൂടുതല്‍ ആണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഹൃദയാഘാത ലക്ഷണങ്ങള്‍.
  1. ഇടയ്ക്കിടെയുള്ള നെഞ്ച് വേദന.
  2. താടിയെല്ല്, കഴുത്ത്,പുറം ഭാഗം, വയര്‍ തുടങ്ങി മറ്റ് ശരീര ഭാഗങ്ങളിലുള്ള വേദന.
  3. വെളിച്ചം കാണുമ്പോള്‍ ഉള്ള ബുദ്ധിമുട്ട്. 
  4. അമിതമായ വിയര്‍ക്കല്‍.
  5. ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്.
  6. എപ്പോഴുമുള്ള ക്ഷീണവും അസുഖമാണെന്ന തോന്നലും.
  7. അമിതമായുള്ള ആകാംഷ 
  8. കഫക്കെട്ടില്ലാതെ ഇടയ്ക്കിടെയുള്ള ചുമ .

  ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? തീര്‍ച്ചയായും ഹൃദയ സംബന്ധമായ പരിശോധന നടത്തുന്നത് ഉത്തമമായിരിക്കും. എന്നാല്‍ പ്രായമായ സ്ത്രീകളിലും പ്രമേഹമുള്ളവരിലും നെഞ്ച് വേദന ഈ രോഗത്തിന്റെ ലക്ഷണമായി കാണാറില്ല.

Comments

comments

Categories: Health, Life, Women