നഗര ഭരണത്തില്‍ തിരുവനന്തപുരത്തെ മൂന്നാം സ്ഥാനത്തേക്ക് പിന്തളളി പൂനെ ഒന്നാമത്; ഡല്‍ഹി ആറാമത്; ബംഗലൂരു ഏറ്റവും താഴെ

നഗര ഭരണത്തില്‍ തിരുവനന്തപുരത്തെ മൂന്നാം സ്ഥാനത്തേക്ക് പിന്തളളി പൂനെ ഒന്നാമത്; ഡല്‍ഹി ആറാമത്; ബംഗലൂരു ഏറ്റവും താഴെ

ന്യൂഡെല്‍ഹി : രാജ്യത്തെ 20 സംസ്ഥാനങ്ങളിലെ നഗരങ്ങളില്‍ ഏറ്റവും മികച്ച ഭരണം നടക്കുന്നത് പൂനെയിലെന്ന് സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന തിരുവന്തപുരത്തെ മൂന്നാം സ്ഥാനത്തേക്ക് മാറ്റിയാണ് പൂനെ നേട്ടമുണ്ടാക്കിയത്. ബംഗലൂരു ആസ്ഥാനമായ ജനാഗ്രഹ സെന്റര്‍ ഫോര്‍ സിറ്റിസണ്‍ഷിപ്പ് ആന്റ് ഡെമോക്രസി എന്ന സന്നദ്ധ സംഘടന രാജ്യത്തെ 23 സംസ്ഥാനങ്ങളില്‍ വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് പൂനെയിലെ നഗര ഭരണത്തിന് മികച്ച റാങ്കിംഗ് ലഭിച്ചത്. 10ല്‍ 5.1 ആണ് കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തായിരുന്നു പൂനെയുടെ ഇത്തവണത്തെ സ്‌കോര്‍. തിരുവന്തപുരത്തിന്റെ സ്‌കോര്‍ 4.6.

മൂന്നാം സ്ഥാനത്തായിരുന്ന കൊല്‍ക്കത്ത ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി (സ്‌കോര്‍ 4.6). ഒന്‍പതാം സ്ഥാനത്തായിരുന്ന രാജ്യതലസ്ഥാനമായ ഡല്‍ഹി ഇത്തവണ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാമതെത്തി (സ്‌കോര്‍ 4.4). ഐടി തലസ്ഥാനമെന്നറിയപ്പെടുന്ന ബംഗലൂരുവാണ് 23 സംസ്ഥാനങ്ങളില്‍ ഏറ്റവും മോശം ഭരണമുള്ളത്. 3.3ന് താഴെയാണ് ബംഗലൂരുവിന്റെ സ്‌കോര്‍. ആളോഹരി മൂലധനച്ചെലവും ഗതാഗത സംവിധാനവും മാലിന്യ നിര്‍മാര്‍ജനവും അടക്കം വിവിധ മാനദണ്ഡങ്ങളടിസ്ഥാനമാക്കിയ 89 ചോദ്യങ്ങളാണ് ഓരോ നഗരത്തിനും നല്‍കിയിരുന്നത്.

ആഗോളതലത്തില്‍ ലണ്ടനും ന്യൂയോര്‍ക്കുമാണ് ഏറ്റവും മികച്ച രീതിയില്‍ ഭരിക്കപ്പെടുന്ന നഗരങ്ങള്‍. ഇരു നഗരങ്ങളുടെയും ഭരണസംവിധാനത്തിന് 10ല്‍ 8.8 മാര്‍ക്കുണ്ട്. ദക്ഷിണാഫ്രിക്കന്‍ നഗരമായ ജോഹന്നാസ്‌ബെര്‍ഗാണ് രണ്ടാം സ്ഥാനത്ത് (സ്‌കോര്‍ 7.6).

 

Comments

comments