വ്യത്യസ്ത ഷുഗറുകളുടെ ഗുണവും ദോഷവും

വ്യത്യസ്ത ഷുഗറുകളുടെ ഗുണവും ദോഷവും

പ്രധാനമായും നാല് തരത്തിലുള്ള ഷുഗര്‍ ആണ് നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ പല വിധത്തിലായി അടങ്ങിയിട്ടുള്ളത്. വൈറ്റ് ഷുഗര്‍, ബ്രൗണ്‍ ഷുഗര്‍, റോ ഷുഗര്‍, ഹണി എന്നിങ്ങനെയാണ് ഷുഗറിനെ വേര്‍തിരിച്ചിരിക്കുന്നത്. കാര്‍ബോ ഹൈഡ്രേറ്റിന്റെ വിവിധ രൂപങ്ങളാണ് ഷുഗര്‍. ഇതില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളെ പ്രധാനമായും മൂന്നായി തിരിക്കാം ഗ്ലൂക്കോസ്, ഫ്രക്‌റ്റോസ്, സൂക്രോസ് എന്നിങ്ങനെ. ഗ്ലൂക്കോസ് ഫ്രക്‌റ്റോസ് എന്നിവ വ്യത്യസ്ത സ്വഭാവങ്ങള്‍ ആണെങ്കിലും അത് രണ്ടിന്റെയും കൂടി ചേരലാണ് സൂക്രോസ് ആവുന്നത്.

വൈറ്റ് ഷുഗര്‍

കാര്‍ബോ ഹൈഡ്രേറ്റിനെ ഷുഗറാക്കി രൂപപ്പെടുത്തിയെടുത്തതിന്റെ ഏറ്റവും അവസാനത്തെ രൂപമാണ് വൈറ്റ് ഷുഗര്‍.

റോ ഷുഗര്‍

കാര്‍ബോ ഹൈഡ്രേറ്റ് വൈറ്റ് ഷുഗര്‍ ആക്കി മാറ്റുന്ന ഘട്ടത്തില്‍ രൂപപ്പെടുന്ന ഒരുതരം ഷുഗര്‍ ആണിത്.

ബ്രൗണ്‍ ഷുഗര്‍

വൈറ്റ് ഷുഗറിന്റെ കൂടെ മറ്റ് ചില ഷുഗര്‍ ഘടകങ്ങള്‍ കൂടെ ചേരുമ്പോള്‍ ആണ് ബ്രൗണ്‍ ഷുഗര്‍ ആവുന്നത്.

ഹണി ( തേന്‍)

തേനീച്ചയില്‍ നിന്നും പൂക്കളില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്ന ഷുഗര്‍ ആണത്. ഇതില്‍ കൂടുതലായും ഫ്രക്‌റ്റോസ് ആണ് അടങ്ങിയിട്ടുള്ളത്.

സിറപ്പ്

ചില ചെടികളില്‍ നിന്നും ഫലങ്ങളില്‍ നിന്നും ലഭിക്കുന്ന ഷുഗര്‍ ആണിത്. കൂണ്‍, മുന്തിരി പോലുള്ളവയില്‍ നിന്നു കിട്ടുന്നവ. കൂണ്‍ ധാന്യം പോലുള്ളവയിലെ കാര്‍ബോ ഹൈഡ്രേറ്റ് മറ്റുള്ളവയേക്കാള്‍ സങ്കീര്‍ണമാണ്.

ഫ്രൂട്ട് ഷുഗര്‍

ഇത്തപ്പഴം പോലുള്ളവയില്‍ ഉണ്ടാകുന്നതാണ് ഫ്രൂട്ട് ഷുഗര്‍. ധാതുക്കളും നാരുകളും ഇതില്‍ പൊതുവെ കൂടുതല്‍ ആണ്. വെള്ളത്തിന്റെ അളവ് പൊതുവെ കുറവാണ് ഇതില്‍.

തേന്‍ സിറപ്പ് പോലുള്ളവയില്‍ അടങ്ങിയിരിക്കുന്ന ഫ്രൂക്‌റ്റോസിന്റെ അളവ് വളരെ കൂടുതലാണ്. വെള്ളത്തിന്റെ അളവും കൂടുതലാണ്. ഗ്ലൂക്കോസിനെയും സൂക്രോസിനെയും അപേക്ഷിച്ച് ഫ്രൂക്‌റ്റോസില്‍ മധുരത്തിന്റെ അളവ് കൂടുതല്‍ ആണ്.

ഏത് തരത്തിലുള്ള ഷുഗര്‍ ആണ് ശരീരത്തിന് ഉത്തമം?

ധാതു ലവണങ്ങളിലൂടെയുള്ള ഷുഗര്‍ ശരീരത്തിലേക്ക് എത്തുന്നത് വഴി ആന്റിയോക്‌സിഡന്റ് കപ്പാസിറ്റി കൂടുന്നു. അത് കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുകയും വിട്ടുമാറാത്ത അസുഖങ്ങളില്‍ നിന്നും മാറ്റവും വരുത്തുന്നു. വൈറ്റ് ഷുഗറിനേക്കാളും കൂണ്‍ സിറപ്പിനേക്കാളും ആന്റിയോക്‌സിഡന്റ് കപ്പാസിറ്റി കൂട്ടുന്നത് ഈത്തപ്പഴം പോലുള്ളവയില്‍ നിന്നുള്ള ഷുഗര്‍ ആണ്.
ഷുഗര്‍ കൂടുതലുള്ള ആഹാരം കഴിക്കുന്നതോടു കൂടി രക്തത്തിലെ ഷുഗറിന്റെ അളവും വര്‍ദ്ധിക്കും. ഭക്ഷണത്തിലെ കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവും രക്തത്തിലെ ഷുഗര്‍ ലൈവലും നോക്കിയാണ് ഗ്ലൂക്കോസ് ലെവല്‍ മനസിലാക്കാന്‍ കഴിയുക. സിറപ്പിലെ ഗ്ലൂക്കോസ് ലൈവല്‍ വളരെ കൂടുതലാണ്. വൈറ്റ് ഷുഗറില്‍ 50 ശതമാനം ഗ്ലൂക്കോസും 50 ശതമാനം ഫ്രക്‌റ്റോസുമാണ് അടങ്ങിയിട്ടുള്ളത്.

തേന്‍ കഴിക്കുന്നതിലൂടെ ശരീരത്തിലുള്ള ചില കീടാണുക്കളെ നശിപ്പിക്കാന്‍ കഴിമെന്നാണ് പഠനങ്ങള്‍ പറയുന്നത്. തേന്‍, റോ ഷുഗര്‍, ഡേറ്റ് ഷുഗര്‍, മോളസസ് എന്നിവയാണ് വൈറ്റ് ഷുഗറിനേക്കാളും മറ്റുള്ളവയേക്കാളും ആരോഗ്യത്തിന് നല്ലതായി ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ശരീരത്തില്‍ ഷുഗറിന്റെ അളവ് കൂടാതെയും കുറയാതെയും കൃത്യമായ അളവില്‍ കൊണ്ടു പോകാന്‍ ശ്രമിക്കുക. വൈറ്റ് ഷുഗറും ബ്രൗണ്‍ ഷുഗറും പരമാവധി ഒഴിവാക്കുക.

Comments

comments

Categories: FK News, Health, Life, Slider