രാഷ്ട്രീയക്കാരുടെ സ്ഥിരം നാടകവേദിയായി പാര്‍ലമെന്റ് മാറിയോ? ജനങ്ങള്‍ക്ക് പ്രയോജനമുള്ള കാര്യങ്ങളൊന്നും ചെയ്യാതെ ലോക്‌സഭയും രാജ്യസഭയും അടിച്ചു പിരിയുന്നത് തുടര്‍ച്ചയായി ഒന്‍പതാം ദിവസം

രാഷ്ട്രീയക്കാരുടെ സ്ഥിരം നാടകവേദിയായി പാര്‍ലമെന്റ് മാറിയോ? ജനങ്ങള്‍ക്ക് പ്രയോജനമുള്ള കാര്യങ്ങളൊന്നും ചെയ്യാതെ ലോക്‌സഭയും രാജ്യസഭയും അടിച്ചു പിരിയുന്നത് തുടര്‍ച്ചയായി ഒന്‍പതാം ദിവസം

ന്യൂഡെല്‍ഹി : ആന്ധ്ര പ്രദേശിന് പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗങ്ങളും ടിഡിപിയും നടത്തിയ ബഹളത്തിലും പിഎന്‍ബി തട്ടിപ്പ് ഉന്നയിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം നടത്തിയ ബഹളത്തിലും മുങ്ങി പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഒന്‍പതാം ദിവസവും പിരിഞ്ഞു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെക്കവെ നിരവധി ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസാക്കിയെടുക്കാന്‍ സര്‍ക്കാരിനും സൗകര്യം ലഭിച്ചു. ലോകസഭയില്‍ ഗ്രാറ്റുവിറ്റി ഭേദഗതി ബില്ലും സ്‌പെസിഫിക് റിലീഫ് ബില്ലുമാണ് പാസാക്കിയത്. ബില്ലുകളില്‍ ചര്‍ച്ച വേണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഉന്നയിച്ചെങ്കിലും ബഹളം കാരണം ചര്‍ച്ച നടന്നില്ല.

പ്രസവാവധിക്കാലം സര്‍വീസിന്റെ ഭാഗമായി പരിഗണിക്കണമെന്നതടക്കമുളള വ്യവസ്ഥകള്‍ അടങ്ങുന്നതാണ് ഗ്രാറ്റുവിറ്റി ഭേദഗതി ബില്‍. ബിസിനസ് കരാറുകളുടെ ലംഘനം മൂലം നഷ്ടം സംഭവിച്ചാല്‍ നഷ്ടപരിഹാരത്തിന് വ്യവസ്ഥകളുള്ള ബില്ലാണ് സ്‌പെസിഫിക് റിലീഫ് ബില്‍. കഴിഞ്ഞ ദിവസം ബജറ്റടക്കം സുപ്രധാന ബില്ലുകള്‍ സഭ ചര്‍ച്ച കൂടാതെ പാസാക്കിയിരുന്നു.

Comments

comments

Categories: FK News, Politics, Top Stories