30 പുതിയ എയര്‍കണ്ടീഷണറുകള്‍  വിപണി കീഴടക്കാന്‍ മിതാഷി

30 പുതിയ എയര്‍കണ്ടീഷണറുകള്‍  വിപണി കീഴടക്കാന്‍ മിതാഷി

കൊച്ചി : മുന്‍നിര പ്രീമിയം കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ബ്രാന്‍ഡായ മിതാഷി, 30 പുതിയ മോഡല്‍ എയര്‍കണ്ടീഷണറുകള്‍ വിപണിയില്‍ ഇറക്കി. ഇതില്‍ ഏഴെണ്ണം എക്‌സ്ട്രീം ഹെവി ഡ്യൂട്ടി എസി ആണ്. ഒരു ടണ്‍, 1.5 ടണ്‍, രണ്ടു ടണ്‍ സൈസുകളില്‍ എക്‌സ്ട്രീം ഹെവിഡ്യൂട്ടി എസികള്‍ ലഭ്യം.

ഒട്ടേറെ പ്രീമിയം ഘടകങ്ങള്‍ പുതിയ എസികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 100 ശതമാനം കോപ്പര്‍ പൈപ്പുകളാണ് അതില്‍ പ്രധാനം. കോപ്പര്‍ പൈപ്പുകള്‍ മികച്ച ശീതീകരണമാണ് നല്‍കുക. ഒപ്പം വൈദ്യുതി ലാഭവും.
ഈര്‍പ്പത്തില്‍ നിന്നും എസിയെ സംരക്ഷിക്കുന്ന ഗോള്‍ഡ് ഫിന്‍സ് ആണ് മറ്റൊരു ഘടകം. 4-വേ സ്വിംഗ്, തണുപ്പ് കൂടുതല്‍ ഫലപ്രദമായി എല്ലാ ഭാഗത്തേയ്ക്കും വിന്യസിപ്പിക്കുന്നു.മുറി അതിവേഗം ശീതീകരിക്കാന്‍ സിഎഫ്എം സഹായിക്കുന്നു. ഈര്‍പ്പവും നനവും മറ്റ് ദോഷകരമായ മൈക്രോ ഓര്‍ഗാനിസമുകളും ദൂരീകരിക്കാന്‍ ഓട്ടോ ക്ലീന്‍ സംവിധാനവും ഇതിലുണ്ട്. 5 വര്‍ഷ വാറന്റിയാണ് മറ്റൊരു ആകര്‍ഷക ഘടകം.

സൂപ്പര്‍ സൈലന്റ് ഓപ്പറേഷന്‍, എല്‍ഇഡി ഡിസ്‌പ്ലേ, കുറഞ്ഞ വൈദ്യുതി ഉപഭോഗം, ഓട്ടോ റീസ്റ്റാര്‍ട്ട്, സ്ലീപ് ടൈമര്‍, ആന്റി ബാക്ടീരിയല്‍ ഫില്‍റ്റര്‍, ടര്‍ബോ കൂളിംഗ്, എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. ആദ്യവര്‍ഷം രണ്ട് സൗജന്യ സര്‍വീസുകളും ഉണ്ട്. ഇന്ത്യക്കാര്‍ക്ക് ലോകോത്തര കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ മിതാഷി പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ രാഗേഷ് ദുഗാര്‍ പറഞ്ഞു.

Comments

comments

Categories: Business & Economy