ലണ്ടനിലെ ബസ്സുകളില്‍ കേരളദൃശ്യങ്ങള്‍ നല്‍കി ടൂറിസം വകുപ്പ്

ലണ്ടനിലെ ബസ്സുകളില്‍ കേരളദൃശ്യങ്ങള്‍ നല്‍കി ടൂറിസം വകുപ്പ്

ലണ്ടന്‍ നഗരത്തിലെ ബസ്സുകളോടുന്നത് കേരളത്തിന്റെ ദൃശ്യങ്ങളുമായി. ടൂറിസം പ്രചാരണത്തിന്റെ ഭാഗമായി സെന്‍ട്രല്‍ ലണ്ടനിലെ ഡബിള്‍ ഡെക്കര്‍ ബസ്സുകളിലാണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയുടെ വിവിധ ദൃശ്യങ്ങള്‍ പതിച്ചിരിക്കുന്നത്. കഥകളിയും കെട്ടുവള്ളങ്ങളുമായി മാര്‍ച്ച്
മാസം മുഴുവന്‍ കേരളത്തെ ലണ്ടന്‍ നിവാസികള്‍ക്ക് പരിചയപ്പെടുത്തും. ലക്ഷ്യം കൈവരിക്കാനായാല്‍ കേരളത്തിലേക്കുള്ള യൂറോപ്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന വരുമെന്നാണ് പ്രതീക്ഷ.

 

Comments

comments

Categories: Trending