മിതമായ നിരക്കില്‍ വന്ധ്യതാ ചികില്‍സയുമായി ‘കൊക്കൂണ്‍ ഫെര്‍ട്ടിലിറ്റി’

മിതമായ നിരക്കില്‍ വന്ധ്യതാ ചികില്‍സയുമായി ‘കൊക്കൂണ്‍ ഫെര്‍ട്ടിലിറ്റി’

വന്ധ്യതയുടെ തോത് ഇന്ത്യയില്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോള്‍ താങ്ങാവുന്ന നിരക്കില്‍ ചികിസയൊരുക്കുകയാണ് മുംബൈ ആസ്ഥാനമായ കൊക്കൂണ്‍ ഫെര്‍ട്ടിലിറ്റി

മാറുന്ന ജീവിതശൈലികള്‍ക്ക് അനുസൃതമായി ഇന്ത്യയില്‍ ഏതാനും വര്‍ഷങ്ങളായി വന്ധ്യതാ പ്രശ്‌നങ്ങളും ഏറിവരികയാണ്. സ്ത്രീകളിലും പുരുഷന്‍മാരിലും ഒരുപോലെ തന്നെ വന്ധ്യത സര്‍വസാധാരണമായി മാറുന്നതായാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ നല്‍കുന്ന സൂചന. ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വന്ധ്യതയുടെ തോത് 20-30 ശതമാനത്തോളം വര്‍ധിച്ചിരിക്കുന്നു. ഗ്രാമങ്ങളെന്നോ നഗരങ്ങളെന്നോ വ്യത്യാസമില്ലാതെ വന്ധ്യതയുടെ തോത് നാള്‍ക്കുനാള്‍ കൂടിവരുന്നതിനൊപ്പം ഇതിന്റെ ചികില്‍സാ ചെലവും ഭീമമായി വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ വന്ധ്യതാ ചികില്‍സ താങ്ങാവുന്ന തരത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് മുംബൈ ആസ്ഥാനമായി കൊക്കൂണ്‍ ഫെര്‍ട്ടിലിറ്റി തുടക്കം കുറിക്കുന്നത്. ഡോ. രാജലക്ഷ്മി വാലാവാക്കര്‍, ഡോ. അനഘ കര്‍ഖാനിസ് എന്നിവരുടെ സംയുക്ത സംരംഭമാണ് കൊക്കൂണ്‍ ഫെര്‍ട്ടിലിറ്റി.

മുപ്പതു വര്‍ഷത്തെ പരിചയസമ്പത്തിന്റെ പിന്‍ബലത്തിലാണ് ഈ ഡോക്റ്റര്‍മാര്‍ കൊക്കൂണ്‍ ഫെര്‍ട്ടിലിറ്റിക്ക് തുടക്കം കുറിക്കുന്നത്. വന്ധ്യതയുമായി ബന്ധപ്പെട്ട എല്ലാവിധ പ്രശ്‌നങ്ങള്‍ക്കും താങ്ങാവുന്ന നിരക്കില്‍ പരിഹാരമൊരുക്കാനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. ഓവുലേഷന്‍ ഇന്‍ഡക്ഷന്‍, ഫോളിക്കുലാര്‍ ട്രാക്കിംഗ്, ഫെര്‍ട്ടിലിറ്റി ഇന്‍വെസ്റ്റിഗേഷന്‍, ഐയുഐ, ഐവിഎഫ്, ഐസിഎസ്‌ഐ എന്നിവ കൂടാതെ ചെറിയ രീതിയിലുള്ള സര്‍ജറികളും ഇവിടെ നടത്തപ്പെടുന്നുണ്ട്. താനെയില്‍ സ്ഥിതി ചെയ്യുന്ന ഐവിഎഫ് ലാബിനു പുറമെ ദാദര്‍, സാന്താക്രൂസ്, വെര്‍സോവ, പൂനെ എന്നിവിടങ്ങളില്‍ കൊക്കൂണ്‍ ഫെര്‍ട്ടിലിറ്റിക്ക് ബ്രാഞ്ചുകളുണ്ട്.

” പ്രത്യുല്‍പ്പാദന സംവിധാനത്തിലെ അടിസ്ഥാന രീതിക്ക് ഇപ്പോഴും മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. എന്നാല്‍ പ്ലേറ്റ്‌ലറ്റ്-റിച്ച് പ്ലാസ്മ പോലുള്ള പുതിയ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ചികില്‍സ കൂടുതല്‍ മെച്ചപ്പെട്ട ഫലം തരുന്നുമുണ്ട്”, ഡോ. രാജലക്ഷ്മി പറയുന്നു.

സ്ത്രീകളില്‍ അണ്ഡോല്പാദനത്തിലുണ്ടാകുന്ന തകരാറുകളും ഫാലോപ്പിയന്‍ ട്യൂബിലെ തടസങ്ങളും എന്‍ഡോമെട്രിയോസിസും വന്ധ്യതയ്ക്കു കാരണമാകാം. പുരുഷബീജത്തിന്റെ അളവ് കുറയുന്നതും ആരോഗ്യകരമല്ലാത്ത ബീജങ്ങളുമാണ് പുരുഷ വന്ധ്യതയ്ക്കു പ്രധാന കാരണം

കൊക്കൂണ്‍ ഫെര്‍ട്ടിലിറ്റിയുടെ സ്ഥാപകരായ ഡോ. രാജലക്ഷ്മി വാലാവാക്കര്‍, ഡോ. അനഘ കര്‍ഖാനിസ്

ഇന്ത്യയില്‍ വന്ധ്യതയുടെ പ്രധാന കാരണം

ഡോ. രാജലക്ഷ്മിയുടെ അഭിപ്രായത്തില്‍ ഇന്ത്യയില്‍ പുരുഷ ബീജത്തിലെ അസ്വാഭാവികതയും സ്ത്രീകളിലെ ഹോര്‍മോണ്‍ തകരാറുമാണ് വന്ധ്യതയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍. ഇന്ത്യയില്‍ നടന്ന ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍ നഗര പ്രദേശത്തുള്ള സ്ത്രീകളില്‍ വന്ധ്യത ഏറിവരികയാണെന്നും വിദ്യാഭ്യാസം കൂടുന്നതിന് ആനുപാതികമായി വന്ധ്യതയുടെ തോതും വര്‍ധിക്കുന്നതായി വെളിപ്പെടുത്തലുകളുണ്ട്. സ്ത്രീകള്‍ ഗര്‍ഭധാരണം വൈകിപ്പിക്കുന്നതാണ് ഇതിലെ പധാന കാരണം. ഇതുകൂടാതെ അബോര്‍ഷനു വിധേയയാകുന്നതും അനാരോഗ്യകരമായ സാഹചര്യത്തിലുള്ള പ്രസവവും മറ്റും ഫാലോപ്പിയന്‍ ട്യൂബില്‍ അണുബാധ ഉണ്ടാക്കുന്നത് വന്ധ്യതയിലേക്കു നയിക്കാം. ഇതിനൊപ്പം ട്യൂബര്‍ക്കുലോസിസ് ഇന്നും ഇന്ത്യയിലെ വന്ധ്യതയുടെ കാരണമായി നിലകൊള്ളുന്നു.

പ്രായം കൂടുന്നത് വന്ധ്യതയിലേക്ക് നയിക്കും

സ്ത്രീകളില്‍ അണ്ഡോല്പാദനത്തിലുണ്ടാകുന്ന തകരാറുകളും ഫാലോപ്പിയന്‍ ട്യൂബിലെ തടസങ്ങളും എന്‍ഡോമെട്രിയോസിസും വന്ധ്യതയ്ക്കു കാരണമാകാം. 35- 50 ശതമാനം സ്ത്രീകളിലും വന്ധ്യതയുടെ പ്രധാന വില്ലനാണ് എന്‍ഡോമെട്രിയോസിസ്. ഗര്‍ഭാശയ ഭിത്തിക്ക് കാഠിന്യം കൂടുന്നതിനു പുറമെ ഓവറിയില്‍ ചെറിയ മുഴകള്‍ രൂപപ്പെടാനും അണ്ഡത്തിന്റെ ശേഷിയേയും ഇതു ബാധിക്കും.

പുരുഷബീജത്തിന്റെ അളവ് കുറയുന്നതും ആരോഗ്യകരമല്ലാത്ത ബീജങ്ങളുമാണ് പുരുഷ വന്ധ്യതയ്ക്കു കാരണമാകുന്നത്. 20 ദശലക്ഷം ബീജം/ മി.ലി ആണ് ശരിയായ അളവ്. ഇതിലെ കുറവ് ഗര്‍ഭധാരണത്തെ ബാധിക്കാനുള്ള സാധ്യത ഏറെയാണെന്നും ഡോ. രാജലക്ഷ്മി സൂചിപ്പിക്കുന്നു.

പുരുഷന്റെ പ്രായം കൂടുന്നതനുസരിച്ചും ഗര്‍ഭധാരണം വൈകാന്‍ സാധ്യതയുണ്ട്. സ്ത്രീയുടെ പ്രായം എത്ര തന്നെയായാലും അവരുടെ ഭര്‍ത്താവിന് 45 കഴിഞ്ഞാല്‍ ഗര്‍ഭം അലസാനുള്ള സാധ്യത ഏറും. കൊക്കൂണ്‍ ഫെര്‍ട്ടിലിറ്റിയില്‍ എത്തുന്ന ദമ്പതികള്‍ക്ക് ഉടന്‍ ചികില്‍സ നല്‍കാതെ ഫെര്‍ട്ടിലിറ്റി വരാനുണ്ടായ സാഹചര്യങ്ങള്‍ പറഞ്ഞു മനസിലാക്കാനും അതിന് ആനുപാതികമായി അനുയോജ്യമായ ചികില്‍സ നല്‍കാനുമാണ് ശ്രമിക്കുന്നതെന്നും രാജലക്ഷ്മി പറയുന്നു.

ശരിയായ ഗര്‍ഭധാരണത്തിന് ശരിയായ രീതിയിലുള്ള പോഷാകാഹാരങ്ങളും ആവശ്യമായതിനാല്‍ കൊക്കൂണ്‍ ഫെര്‍ട്ടിലിറ്റിയില്‍ ദമ്പതികള്‍ക്ക് സെപ്ഷല്‍ ഡയറ്റ് ഉള്‍പ്പെടെയുള്ളവ നിര്‍ദേശിക്കുന്നുണ്ട്. ആരോഗ്യകരമായ ശരീരവും അനുകൂല ജൈവ ഘടികാര വ്യവസ്ഥയും ഉള്ളപ്പോള്‍തന്നെ ഗര്‍ഭം ധരിക്കാന്‍ തയാറെടുക്കണമെന്നാണ് ഈ ഡോക്റ്റര്‍മാര്‍ക്ക് ഇവിടെയെത്തുന്ന ഓരോ ദമ്പതികളോടും പറയാനുള്ളത്. ചില പ്രത്യേക സാഹചര്യങ്ങളാല്‍ ഗര്‍ഭധാരണം വൈകിപ്പിക്കേണ്ടതുണ്ടെങ്കില്‍ സ്ത്രീയുടേയും പുരുഷന്റെയും പ്രത്യുല്പാദനശേഷി പരിശോധിച്ച ശേഷം തീരുമാനം എടുക്കാനും നിലവില്‍ മെഡിക്കല്‍ രംഗത്ത് സൗകര്യമുണ്ടെന്നും ഡോക്റ്റര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: FK Special, Health, Slider