പകല്‍ ഉറക്കം അല്‍ഷിമേഴ്‌സിന് കാരണമാകുന്നു.

പകല്‍ ഉറക്കം അല്‍ഷിമേഴ്‌സിന് കാരണമാകുന്നു.

പകല്‍ സമയങ്ങളിലെ അമിതമായ ഉറക്കം തലച്ചോറിനെ ദോഷമായി ബാധിക്കുന്നു. പല രോഗങ്ങളിലേക്കുമാണ് ഇത് കൊണ്ടു ചെന്നെത്തിക്കുന്നത്. ഇന്ന് കൂടുതല്‍ പേരിലും കണ്ടു വരുന്ന ഒരു പ്രവണതയാണ് പകല്‍ സമയങ്ങളിലെ ഉറക്കം. പകല്‍ സമയങ്ങളില്‍ ഉറക്കത്തിലേക്ക് തള്ളിവിടുന്ന ക്ഷീണം നല്ല ആരോഗ്യത്തെയാണ് ഇല്ലാതാക്കുന്നത്. ഇത്തരം ശീലങ്ങളിലൂടെ മാരക രോഗങ്ങളാണ് തലച്ചോറിനെ ബാധിക്കുന്നതെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 2009 മുതല്‍ 2016 വരെയുള്ള സയമങ്ങളിലെ ആളുകളുടെ ഉറക്കത്തിന്റെ അളവിനെക്കുറിച്ചും രീതിയെക്കുറിച്ചും പഠനം നടത്തിയതിന്റെ ഭാഗമാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.

രാത്രി ഉറക്കത്തിന് ബുദ്ധിമുട്ടുള്ളവരെയും അള്‍ഷിമേഴ്‌സ് രോഗികളുടെ എണ്ണത്തിന്റെ വര്‍ദ്ധനവും താരതമ്യപ്പെടുത്തിയാണ് പഠനം നടത്തിയത്. പകല്‍ സമയങ്ങളിലെ ഉറക്കം രാത്രി ഉറക്കത്തെ വളരെ സാരമായി തന്നെയാണ് ബാധിക്കുന്നത്. അത് രാത്രി ഉറക്കത്തിന് ഭംഗം വരുത്തുകയും ഉറക്കമില്ലായ്മ ഉണ്ടാക്കുകയും, അത് തലച്ചോറിനെ ബാധിക്കുകയും ചെയ്യുന്നു. 283 ആളുകളില്‍ പഠനം നടത്തിയതില്‍ 22.3 ശതമാനം ആളുകളും അമിതമായ പകല്‍ ഉറക്കത്തിന് അടിമകളാണ്. ഈ ഉറക്കം തലച്ചോറിനെ നേരിട്ടാണ് ബാധിക്കുന്നത്. ഇത് കോശങ്ങളെ നശിപ്പിക്കാനും അതുവഴി ഓര്‍മ്മക്കുറവ് പോലുള്ള രോഗങ്ങളിലൂടെ അല്‍ഷിമേഴ്‌സിലേക്കും എത്തിക്കുന്നു. ഇന്നത്തെ ആളുകളില്‍ ഏറ്റവുമധികം ഓര്‍മ്മക്കുറവ് ഉണ്ടാകുന്നത് ഇത് കാരണമാണ്. പകല്‍ സമയങ്ങളിലെ ഉറക്കം പൂര്‍ണമായും ഒഴിവാക്കി, കൂടുതല്‍ ഉന്മേഷത്തോടെ ഇരിക്കാന്‍ ശ്രമിക്കുക.

Comments

comments

Categories: FK News, Health, Slider