ആര്‍ത്തവ സമയത്ത് വ്യായാമങ്ങള്‍ എങ്ങനെ ചെയ്യണം.

ആര്‍ത്തവ സമയത്ത് വ്യായാമങ്ങള്‍ എങ്ങനെ ചെയ്യണം.

ഒരു സ്ത്രീയിലെ ആര്‍ത്തവ ചക്രത്തിന് പ്രത്യേകമായ നാല് ഘട്ടങ്ങളാണ് പ്രധാനമായും ഉള്ളത്. ഈ നാല് ഘട്ടങ്ങളാണ് തീരുമാനിക്കുക ഓരോ സമയങ്ങളിലും എത്രത്തോളം ശരീരത്തിന് വ്യായാമം ആവശ്യമാണ് എന്നത്. ആര്‍ത്തവത്തോട് അടുക്കുന്തോറും വ്യായാമങ്ങള്‍ പരമാവധി കുറയ്ക്കുന്നതാണ് ശരീരത്തിന് കൂടുതല്‍ നല്ലത്.

 

 

ഫോളികുലാര്‍ ഘട്ടം (7 മുതല്‍ 10 ദിവസം വരെ)

ഈ ഘട്ടത്തിലാണ് അണ്ഡാശയം അണ്ഡം പുറത്തേക്ക് വിടാനായി ശരീരം തയ്യാറെടുക്കുന്നത്. ഈ സമയങ്ങളില്‍ ഹോര്‍മോണ്‍ ഉത്പാദനം തീരെ കുറവായിരിക്കും. എന്നാല്‍ ഉന്മേഷം കൂടുതല്‍ ഉള്ള സമയമാണിത്. അതുകൊണ്ടു തന്നെ എല്ലാതരം വ്യായാമങ്ങളും ചെയ്യാന്‍ ഏറ്റവും നല്ല സമയമാണിത്. റണ്ണിങ്, സൈക്ലിങ് പോലുള്ള കാര്‍ഡിയോ എക്‌സസൈസുകളാണ് ഈ സമയങ്ങളില്‍ മികച്ചത്.

ഓവുലേറ്ററി ഘട്ടം ( 3 മുതല്‍ 4 ദിവസം വരെ)

ഈ ഘട്ടത്തില്‍ ഹോര്‍മോണ്‍ ഉത്പാദനം വളരെ കൂടുതല്‍ ആയിരിക്കും. സ്ത്രീകളില്‍ ഏറ്റവുമധികം ഉന്മേഷവും പ്രസരിപ്പുമുള്ള സമയമാണിത്. തുടര്‍ച്ചയായുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് ഈ സമയത്ത് ശരീരത്തിന് നല്ലതാണ്.

ലുറ്റെയ്ല്‍ ഘട്ടം ( 10 മുതല്‍ 14 ദിവസം വരെ)

ഗര്‍ഭധാരണത്തിന് ഏറ്റവും നല്ല സമയമാണിത്. ഈ സമയത്തെ രണ്ട് ഘട്ടങ്ങളായി വേര്‍തിരിക്കുന്നുണ്ട്. ആതില്‍ ആദ്യ ഘട്ടത്തില്‍ ശരീരത്തില്‍ ഹോര്‍മോണ്‍ ഉത്പാദനം കൂടും. അതുകൊണ്ടു തന്നെ എത്ര കഠിനമായ വ്യായാമങ്ങളും ഈ സമയത്ത് ചെയ്യാം. രണ്ടാം ഘട്ടത്തില്‍ ഹോര്‍മോണിന്റെ അളവ് കുറയും അതിനനുസരിച്ച് ശരീരത്തിന്റെ ശക്തിയും കുറയുന്നു. വ്യായാമങ്ങള്‍ ആദ്യത്തേതില്‍ നിന്നും കുറച്ച് കൊണ്ടു വരിക. യോഗ ഈ സമയങ്ങളില്‍ ചെയ്യാവുന്നതാണ്.

ആര്‍ത്തവ ഘട്ടം (3 മുതല്‍ 7 ദിവസം വരെ)

പരമാവധി വിശ്രമിക്കുക. കഠിനമായതും ഭാരിച്ചതുമായ വ്യായാമങ്ങള്‍ ഒഴിവാക്കി, യോഗ, നടത്തം പോലുള്ള ചെറിയ വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. ഈ സമയങ്ങളില്‍ ശരീരം എന്താണോ ആഗ്രഹിക്കുന്നത് ആ രീതിയില്‍ പ്രവര്‍ത്തിക്കുക.

 

 

Comments

comments

Categories: Health, Life, Slider, Women