ഫെഡറല്‍ ബാങ്ക് ശില്‍പ്പശാല സംഘടിപ്പിച്ചു

ഫെഡറല്‍ ബാങ്ക് ശില്‍പ്പശാല സംഘടിപ്പിച്ചു

കൊച്ചി: ബാങ്കിംഗ് രംഗത്ത് അടുത്തിടെ നടന്ന തട്ടിപ്പുകളെക്കുറിച്ച് ജീവനക്കാരെ ബോധവല്‍ക്കരിക്കുന്നതിനും അത്തരം നീക്കങ്ങള്‍ തടയുന്നതിനുള്ള പരിശീലനം നല്‍കുന്നതിനുമായി ഫെഡറല്‍ ബാങ്ക് ശില്‍പ്പശാല സംഘടിപ്പിച്ചു. നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചു നടത്തിയ ശില്‍പ്പശാലയില്‍ വിവിധ ബാങ്കുകളില്‍ നിന്നും പൊലീസ് വകുപ്പില്‍ നിന്നുമായി 120 ല്‍ ഏറെ ജീവനക്കാര്‍ പങ്കെടുത്തു. ഫെഡറല്‍ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശാലിനി വാര്യര്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റും ചീഫ് റിസ്‌ക്ക് ഓഫിസറുമായ ഭരത് പഞ്ചല്‍, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും ചീഫ് വിജിലന്‍സ് ഓഫീസറുമായ ടോമി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Comments

comments

Categories: Banking