പരീക്ഷയ്ക്ക് മുമ്പ് സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ വാട്‌സ്ആപ്പില്‍

പരീക്ഷയ്ക്ക് മുമ്പ് സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ വാട്‌സ്ആപ്പില്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ 12ാം ക്ലാസ് അക്കൗണ്ടന്‍സി ചോദ്യപ്പേപ്പര്‍ ചോര്‍ന്നു. പരീക്ഷയ്ക്ക് മുന്നേ വാട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍മീഡിയകളിലാണ് ചോദ്യപ്പേപ്പര്‍ പടര്‍ന്നത്.

പരീഷ തുടങ്ങുന്നതിന് ഏതാനും സമയം മുമ്പ് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോഡിയയ്ക്ക് വാട്‌സാപ്പില്‍ ചോദ്യപ്പേപ്പര്‍ ലഭിക്കുന്നതോടെയാണ് സംഭവം പുറത്താവുന്നത്. തുടര്‍ന്ന് സിബിഎസ്ഇ അധികൃതരുമായി ബന്ധപ്പെട്ട് ചോദ്യപ്പേപ്പര്‍ പരിശോധിച്ചപ്പോള്‍ അക്കൗണ്ടന്‍സി രണ്ടാം വിഭാഗത്തിലെ ചോദ്യപ്പേപ്പറാണെന്ന് തിരിച്ചറിയുകയായിരുന്നു. സിബിഎസ്ഇയുടെ തലപ്പത്തിരിക്കുന്നവര്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധയുള്ളവരായിരിക്കണമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇതിനെതിരേ ശക്തമായ നടപടിയെടുക്കുമെന്നും പറഞ്ഞു. പുറമെ നിന്നുള്ളവര്‍ക്ക് കടന്നുചെല്ലാന്‍ സാധിക്കാത്ത വിധത്തില്‍ സുരക്ഷയൊരുക്കിയാണ് ചോദ്യപ്പേപ്പര്‍ സൂക്ഷിക്കുക എന്നതിനാല്‍ തന്നെ ബോര്‍ഡിനകത്തുള്ളവര്‍ തന്നെയാണ് ഇതിന് പിന്നിലെന്നാണ് പ്രാധമിക നിഗമനം. സംഭവത്തില്‍ അന്വേണം നടത്തി ഉടനടി പ്രതികളെ കണ്ടെത്താന്‍ നിര്‍ദേശം നല്കിയിരിക്കുകയാണ്.

Comments

comments

Categories: FK News