നഗരങ്ങള്‍ക്ക് വേഗം കൂടും; നഗരപാതകളില്‍ കാറുകളുടെ വേഗപരിധി 70 കിലോമീറ്ററിലേക്ക് ഉയര്‍ത്തി

നഗരങ്ങള്‍ക്ക് വേഗം കൂടും; നഗരപാതകളില്‍ കാറുകളുടെ വേഗപരിധി 70 കിലോമീറ്ററിലേക്ക് ഉയര്‍ത്തി

ന്യൂഡെല്‍ഹി : നഗരപാതകളില്‍ വാഹനങ്ങളുടെ വേഗപരിധി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കാറുകളുടെ വേഗപരിധി മണിക്കൂറില്‍ എഴുപത് കിലോമീറ്ററായാണ് ഉയര്‍ത്തിയത്. കാര്‍ഗോ വാഹനങ്ങളുടെ വേഗപരിധി 60 കിലോമീറ്ററായി കൂട്ടി. ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി 50 കിലോമീറ്ററായാണ് വര്‍ധിപ്പിച്ചത്. അതേസമയം സംസ്ഥാന സര്‍ക്കാരുകള്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും അതാത് പ്രദേശത്തിന്റെ പ്രത്യേകതതകള്‍ കണക്കിലെടുത്ത് ഈ വേഗപരിധി നിയന്ത്രിക്കാന്‍ അധികാരം നല്‍കിയിട്ടുണ്ട്. വേഗം കുറക്കാനുള്ള അധികാരമേ ഉണ്ടാവുകയുള്ളൂ.

 

Comments

comments