മാനസിക സമ്മര്‍ദ്ദമകറ്റാന്‍ ബുട്ടി യോഗ

മാനസിക സമ്മര്‍ദ്ദമകറ്റാന്‍ ബുട്ടി യോഗ

മനസ്സിനെ ശാന്തമാക്കുന്ന വ്യായാമമുറകളില്‍ പ്രധാനമാണ് യോഗ. ശരീരത്തെയും മനസിനെയും ഒരു പോലെ ശുദ്ധീകരിക്കുന്ന, ഓര്‍മശക്തിയും ഊര്‍ജസ്വലതയും വര്‍ധിപ്പിക്കുന്ന വ്യായാമം. തിരക്കേറിയ ജീവിതത്തില്‍ എല്ലാ സമ്മര്‍ദങ്ങളെയും അകറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ യോഗ ഒരനുഗ്രഹമായി മാറി. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് ദിവസേനയുള്ള പരിശീലനത്തിലൂടെ ആയുസിന്റെ ദൈര്‍ഘ്യം കൂട്ടുന്ന വ്യായാമമാണ് യോഗാഭ്യാസം.

യോഗയ്ക്ക് പുതിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് സെലിബ്രിറ്റി ട്രെയിനര്‍ ബിസ്സി ഗോള്‍ഡ് ആരംഭിച്ച ബുട്ടി യോഗയുടെ പ്രചാരം വര്‍ദ്ധിക്കുകയാണ്. 2012 ല്‍ ആരംഭിച്ച ഈ യോഗാരീതിക്ക് മിക്ക ഹോളിവുഡ് താരങ്ങള്‍ക്കിടയിലും മികച്ച പ്രതികരണമാണ്. മാനസികമായും ശാരീരികമായും ഉല്ലാസം ലഭിക്കുന്നതിന് ഉത്തമമാണ് ഈ യോഗാരീതിയെന്ന് പറയപ്പെടുന്നു. ജീവിത ശൈലീ രോഗങ്ങള്‍ ഉള്‍പ്പെടെ സകല രോഗങ്ങളേയും അകറ്റുന്നുവെന്നുവെന്നതും എടുത്തു പറയേണ്ടതാണ്. മനസിനെ നിയന്ത്രിക്കാനുള്ള കരുത്തു സ്വന്തമാവുന്നതു കൊണ്ടു തന്നെ സ്വഭാവ രൂപീകരണത്തിനും ബുട്ടി യോഗ സഹായിക്കും. എന്നാല്‍ സാധാരണ യോഗയേക്കാള്‍ തീര്‍ത്തും വിഭിന്നമാണ് ബുട്ടി യോഗ.

എന്താണ് ബുട്ടി യോഗ?

മറഞ്ഞിരിക്കുന്ന എന്തിനെയും സുഖപ്പെടുത്തുക എന്നാണ് ബുട്ടി എന്ന മറാത്തി വാക്കിനര്‍ത്ഥം. പാരമ്പര്യ യോഗാരീതികളും ഗോത്ര നൃത്തരൂപവും കൂട്ടിച്ചേര്‍ത്തുള്ള രസകരമായൊരു കൂട്ടാണ് ബുട്ടി യോഗ.

 

 

Comments

comments

Categories: Health