ത്രിപുരയില്‍ സിപിഎം പിന്‍മാറിയ ചാരിലാം മണ്ഡലത്തില്‍ അനായാസ വിജയം നേടി ബിജെപി; ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് ബര്‍മന്‍ സഭയിലേക്ക്

ത്രിപുരയില്‍ സിപിഎം പിന്‍മാറിയ ചാരിലാം മണ്ഡലത്തില്‍ അനായാസ വിജയം നേടി ബിജെപി; ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് ബര്‍മന്‍ സഭയിലേക്ക്

അഗര്‍ത്തല : സിപിഎം സ്ഥാനാര്‍ഥി രാമേന്ദ്ര നാരായണ്‍ ദേബ് ബര്‍മയുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റി വെച്ചിരുന്ന ത്രിപുരയിലെ ചാരിലാം മണ്ഡലത്തിലും വിജയം നേടി ബിജെപി. ഉപമുഖ്യമന്ത്രിയും സംസ്ഥാന ബിജെപി ഉപാധ്യക്ഷനുമായ ജിഷ്ണു ദേബ് ബര്‍മനാണ് ചാരിലാമില്‍ നിന്ന് വിജയം നേടിയത്. സംസ്ഥാനത്ത് ബിജെപി അക്രമം അഴിച്ചു വിടുന്നെന്നാരോപിച്ച് സിപിഎം പിന്‍മാറിയ സീറ്റില്‍ കോണ്‍ഗ്രസായിരുന്നു ജിഷ്ണു ദേബിന്റെ മുഖ്യ എതിരാളി. കോണ്‍ഗ്രസിന്റെ അര്‍ജുന്‍ ദേബ് ബര്‍മയെ 26,510 വോട്ടുകള്‍ക്കാണ് ജിഷ്ണു ദേബ് പരാജയപ്പെടുത്തിയത്. ഇതോടെ ത്രിപുര നിയമസഭയില്‍ ബിജെപിയുടെ അംഗസംഖ്യ 36 ആയി ഉയര്‍ന്നു. ബിജെപി-ഐപിഎഫ്ടി സഖ്യത്തിന് സഭയില്‍ 44 സീറ്റുകളുണ്ട്. സിപിഎം മത്സരത്തില്‍ നിന്ന് പിന്‍മാറിയെങ്കിലും മണ്ഡലത്തില്‍ 80 ശതമാനം പോളിംഗ് നടന്നിരുന്നു.

Comments

comments

Categories: FK News, Politics, Top Stories