കൊച്ചി ടസ്‌ക്കേഴ്‌സിന് 550 കോടി രൂപയും പലിശയും ബിസിസിഐ നല്‍കണം: സുപ്രീം കോടതി ഉത്തരവ്

കൊച്ചി ടസ്‌ക്കേഴ്‌സിന് 550 കോടി രൂപയും പലിശയും ബിസിസിഐ നല്‍കണം: സുപ്രീം കോടതി ഉത്തരവ്

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്ലബായ കൊച്ചി ടസ്‌ക്കേഴ്‌സിനെ ടൂര്‍ണന്റില്‍ നിന്നും പുറത്താക്കിയതിന് നഷ്ടപരിഹാരമായി 550 കോടി രൂപയും 18 ശതമാനം പലിശയും ടീമുടമകള്‍ക്ക് ബിസിസിഐ നല്‍കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. ആര്‍ബിട്രേഷന്‍ ഫോറത്തിന്റെ ഉത്തരവ് ശരിവച്ച സുപ്രീം കോടതിയുടെ വിധി പ്രകാരം ഏകദേശം 800 കോടിയിലധികം രൂപ ബിസിസിഐ കൊച്ചി ടസ്‌ക്കേഴ്‌സിന് നല്‍കേണ്ടി വരും. 2011 സീസണില്‍ മാത്രം കളത്തിലിറങ്ങിയ കൊച്ചി ടസ്‌ക്കേഴ്‌സ് മൊത്തം ഫീസിന്റെ പത്ത് ശതമാനം ബാങ്ക് ഗ്യാരണ്ടിയായി സമര്‍പ്പിക്കണമെന്ന ബിസിസിഐയുടെ ആവശ്യം പാലിക്കാതിരുന്നതോടെയാണ് കരാറില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. റെന്‍ഡ്വോസ് സ്‌പോര്‍ട്‌സ് വേള്‍ഡ് എന്ന പേരില്‍ അഞ്ച് കമ്പനികളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച കൊച്ചി ടസ്‌ക്കേഴ്‌സിന്റെ അന്നത്തെ ലേലത്തുക 1560 കോടി രൂപയായിരുന്നു.

Comments

comments

Categories: Sports