ഉറക്കമില്ലായ്മ നിങ്ങളെ വേട്ടയാടുന്നുണ്ടോ?

ഉറക്കമില്ലായ്മ നിങ്ങളെ വേട്ടയാടുന്നുണ്ടോ?

ഇന്ന് ഏറ്റവുമധികം ആളുകള്‍ നേരിടുന്ന ഒരു പ്രശനമാണ് ഉറക്കമില്ലായ്മ. 2017 ലെ ഹെല്‍ത്ത് ഫൗണ്ടേഷന്‍ കണക്കുകള്‍ പ്രകാരം 7.4 മില്ലണ്‍ ആളുകള്‍ക്ക് ഉറക്കമില്ലായ്മ എന്നത് വലിയ ഒരു പ്രശ്‌നമായി അവരെ വേട്ടയാടികൊണ്ടിരിക്കുകയാണ്. ഉറക്കമില്ലായ്മ പലതരത്തിലുള്ള ആരോഗ്യ, മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

രാത്രികാലങ്ങളിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിതമായ ഉപയോഗമാണ് ഇതിന്റെ പ്രധാന കാരണമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മൊബീല്‍ ഫോണ്‍ ടാബ്‌ലെറ്റ് പോലുള്ളവയില്‍ നിന്നുമുളള ലൈറ്റ് ശരീരത്തിലേക്ക് കടക്കുന്നത് ഉറക്കമില്ലായ്മ ഉണ്ടാകുന്നതിന്റെ പ്രധാന കാരണമാണ്.

ഉറക്കമില്ലായ്മയില്‍ നിന്നും രക്ഷ നേടാം 5 എളുപ്പമാര്‍ഗങ്ങളിലൂടെ…

  1. ഉറങ്ങുന്നതിന് മുമ്പുള്ള ഒരു മണിക്കൂര്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കുക.
  2. രാത്രിയുള്ള അമിതാഹാരവും ഉറങ്ങുന്നതിനു മുമ്പുള്ള വ്യായാമങ്ങളും ഒഴിവാക്കുക.
  3. ഉറങ്ങുന്നതിനു മുമ്പ് ചൂടു പാല്‍ കുടിക്കുവാൻ സാധിച്ചാൽ വളരെ നല്ലത്
  4. മദ്യപാനം ഉറക്കത്തെ പൂര്‍ണമായും കവര്‍ന്നെടുക്കുന്ന ഒന്നാണ്. അത് ഒഴിവാക്കുക.
  5. ഉച്ചയ്ക്ക് 2 മണിക്കു ശേഷം കാപ്പി പോലെയുള്ള പാനീയങ്ങൾ കഴിവതും ഒഴിവാക്കുക.

Comments

comments

Categories: FK News, Health, Life