വിദേശ ജോലിക്കാരെ നിയന്ത്രിച്ച് സിംഗപ്പൂര്‍; ഇന്ത്യക്ക് തിരിച്ചടിയാകും

വിദേശ ജോലിക്കാരെ നിയന്ത്രിച്ച് സിംഗപ്പൂര്‍; ഇന്ത്യക്ക് തിരിച്ചടിയാകും

 

വിദേശ ജീവനക്കാരെ നിയന്ത്രിക്കുന്ന സിംഗപ്പൂര്‍ ഗവണ്‍മെന്റ് നടപടി ഇന്ത്യക്ക് തിരിച്ചടിയാകും. ടി.സി.എസ്, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ ഐ.ടി കമ്പനികളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ ധാരാളമുള്ള രാജ്യമാണ് സിംഗപ്പൂര്‍.

സിംഗപ്പൂര്‍ തൊഴില്‍ മന്ത്രാലയം വിദേശ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളെ നിരീക്ഷണത്തിനു വിധേയമാക്കിയിട്ടുണ്ട്. സിംഗപ്പൂരില്‍ സ്ഥിര താമസമാക്കിയവരേയും സിംഗപ്പൂര്‍ പൗരന്‍മാരേയും തൊഴില്‍ അപേക്ഷ നല്‍കിയവരുടേയും വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. വിദഗ്ദ തൊഴിലാളികള്‍ക്ക് എംപ്ലോയ്‌മെന്റ് പാസ്സ് അഥവാ തൊഴില്‍ വിസ ഉപയോഗിച്ച് ജോലിയില്‍ തുടരാവുന്നതാണ്. 3,600 സിങ്കപ്പൂര്‍ ഡോളര്‍, ഏതാണ്ട് 1.6 ലക്ഷം ഇന്ത്യന്‍ രൂപ ശമ്പളം ലഭിക്കുന്നവര്‍ക്കാണ് എംപ്ലോയ്‌മെന്റ് പാസ്സ് ലഭിക്കുന്നത്. 2014 ല്‍ ഇത് 3,300 ഡോളര്‍ ആയിരുന്നു. എന്നാല്‍ ഭൂരിഭാഗം ഇന്ത്യക്കാരും എംപ്ലോയ്‌മെന്റ് പാസ്സ് ലഭിച്ച് തൊഴിലുടമയുടെ കീഴില്‍ ജോലി ചെയ്യുന്നവരാണ്. ജൂണ്‍ അവസാനമാകുമ്പോഴേക്കും രണ്ട് ലക്ഷത്തോളം വിദേശ ജോലിക്കാര്‍ക്ക് ആവശ്യമായി വരും. യു.എസ് പോലുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ നേരത്തെ തന്നെ വിദേശ ജോലിക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സിംഗപ്പൂര്‍ ഗവണ്‍മെന്റിന്റെ ഈ നടപടി ഭൂരിഭാഗം വരുന്ന ഇന്ത്യന്‍ ടെക്കികള്‍ക്കും തിരിച്ചടിയാകും

Comments

comments

Categories: Current Affairs